വസ്ത്രത്തിന്റെ ഇറക്കം കുറച്ചാലൊന്നും സിനിമയിൽ അവസരം കിട്ടില്ല, അത് ഭാഗ്യവും പ്രയത്നവുമാണ്: മാളവിക മേനോൻ

മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു താരമായിരുന്നു മാളവിക മേനോൻ. ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നതിനെക്കാൾ ഉദ്ഘാടനത്തിനാണ് മാളവിക ശ്രദ്ധ കൂടുതൽ കൊടുക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി ഉദ്ഘാടന പരിപാടികളിലാണ് മാളവിക അതിഥിയായെത്തുന്നത്.

ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് മാളവിക.സിനിമയിൽ അവസരം കുറഞ്ഞപ്പോൾ തുണി കുറഞ്ഞുവെന്ന കമന്റ് നിരന്തരം വരാറുണ്ടെന്നും, എന്നാൽ അത് സത്യമല്ലെന്നും മാളവിക പറയുന്നു.സിനിമയിൽ അവസരം കിട്ടുകയെന്നത് ഭാഗ്യവും പ്രയത്നവുമാണെന്നും മാളവിക പറയുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ മെഷർമെൻസ് മാറി അൺകംഫർട്ടബിളായ വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ടെന്നും മാളവിക പറയുന്നു.

“തടി കുറഞ്ഞിരുന്നാലും കൂടി ഇരുന്നാലും ചോദ്യം വരും. മറ്റുള്ളവർ എന്ത് വിചാരിക്കുന്നുവെന്നത് ചിന്തിക്കാറില്ല. എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹം. കംഫർട്ട് എപ്പോഴും നോക്കും. അങ്ങനെയൊക്കെയാണെങ്കിലും ലാസ്റ്റ് മിനിറ്റിൽ മെഷർമെൻസ് മാറി അൺകംഫേർട്ടബിളായ വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്. ചില വസ്ത്രം ഡിസൈനേഴ്സ് കൊണ്ടുവരുമ്പോൾ ധരിക്കാൻ പറ്റില്ലെന്ന് പറയാറുണ്ട്

പണ്ട് ഞാൻ വളരെ റിസേർവ്ഡായ സ്വഭാവക്കാരിയായിരുന്നു. ചിലരൊക്കെ പണ്ട് പറയുമായിരുന്നു എനിക്ക് ഭാമയുടെ ഛായയാണെന്ന്. അതുപോലെ എന്റെ അമ്മ തന്നെ ഇടയ്ക്ക് പറയും മീര ജാസ്മിന്റെ ഛായ തോന്നുന്നു, കാവ്യ മാധവന്റെ ഛായ തോന്നുന്നു എന്നൊക്കെ. ചിലർ സൗന്ദര്യ മാമിന്റെ ഛായയുണ്ടെന്ന് പറയാറുണ്ട്. അങ്ങനെ പലരും പറയുമ്പോൾ ഞാൻ പറയും ഞാൻ എല്ലാ സുന്ദരിമാരായ നടിമാരുടെ മിക്സചറാണെന്ന്.

കമന്റ്സ് സെക്ഷനിലാണ് ചൊറി കാണുന്നത്. അത് ഇ​ഗ്നോർ ചെയ്യുകയാണ് ചെയ്യാറ്. വീട്ടിൽ ഉള്ളവർക്ക് പക്ഷെ വിഷമമാകാറുണ്ട്. എന്റെ ഫാമിലിക്ക് എന്നെ അറിയാമല്ലോ. കുറ്റം പറയുന്നവരെ എല്ലാം പറഞ്ഞ് തിരുത്താൻ എനിക്ക് പറ്റില്ലല്ലോ. അതുകൊണ്ട് പലപ്പോഴും കമന്റ് നോക്കാറില്ല. ആരെങ്കിലും പറഞ്ഞാൽ മാത്രം അത് നോക്കാനായി കമന്റ് ബോക്സ് നോക്കും.

പലതും നമ്മളെ ഡിപ്രഷനിലാക്കും. അതുകൊണ്ടാണ് പലതും നോക്കാത്തത്.’ ‘ഞാൻ സ്ഥിരം കേൾക്കാറുള്ള ഒരു കമന്റാണ്. അവസരം കുറഞ്ഞപ്പോൾ തുണി കുറഞ്ഞുവെന്നത്. അത് വായിക്കുമ്പോഴെല്ലാം എനിക്കൊരു സംശയവും ചോദ്യവും വരാറുണ്ട്.

അങ്ങനെയെങ്കിൽ നിങ്ങൾ വസ്ത്രത്തിന്റെ ഇറക്കമൊക്കെ കുറച്ച് നടന്ന് സിനിമയിൽ അവസരം വരുന്നുണ്ടോയെന്ന് നോക്കി പറയൂവെന്നത്.
അതുപോലെ വസ്ത്രത്തിന്റെ ഇറക്കം കുറച്ചാലൊന്നും സിനിമയിൽ അവസരം കിട്ടില്ല. അത് ഓരോരുത്തരുടെ ഭാഗ്യവും പ്രയത്നവുമാണ്. ഇത്തരം മോശം കമന്റുകൾ കണ്ടാൽ അമ്മയോ അനിയനോ നല്ല മറുപടി കൊടുക്കും. പിന്നെ ഫാൻസിൽ കുറച്ചുപേർ നല്ല സപ്പോർട്ടാണ്.” എന്നാണ് ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ മാളവിക മേനോൻ പറഞ്ഞത്.

Latest Stories

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍