ചുരിദാർ ഇട്ടതുകൊണ്ട് അവർക്ക് വേണ്ട കണ്ടന്റ് കിട്ടിയില്ല എന്നാണയാൾ പറഞ്ഞത്: മാളവിക മേനോൻ

916 എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് താരമാണ് മാളവിക മേനോൻ. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ മാളവിക ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തുകയുണ്ടായി. നാദിർഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപോൺ എ ടൈം’ എന്ന ചിത്രമാണ് മാളവികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ഇപ്പോഴിതാ സോഷ്യൽ മീഡിയകളെ കുറിച്ചും അതിലൂടെ താരങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സംസാരിക്കുകയാണ് മാളവിക മേനോൻ. ഓരോരുത്തരും അവരവരുടെ പേജിനു വ്യൂ കിട്ടാൻ വേണ്ടി അവർക്ക് എന്താണോ ആവശ്യം അതാണ് പോസ്റ്റ് ചെയ്യുന്നത് എന്നാണ് മാളവിക പറയുന്നത്.

“സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഇല്ലാത്തതുകൊണ്ടാണ് തോന്നുന്നത് പറയുന്നത്. സോഷ്യൽ മീഡിയയിൽ ആരുടെ മുഖമാണോ പ്രദർശിപ്പിക്കുന്നത് അവർക്കാണ് തെറി കിട്ടുന്നത് അല്ലാതെ മോശം രീതിയിൽ ചിത്രങ്ങളും വിഡിയോയും എടുത്തിട്ടു പ്രചരിപ്പിക്കുന്നവർക്കല്ല. ഓരോരുത്തരും അവരവരുടെ പേജിനു വ്യൂ കിട്ടാൻ വേണ്ടി അവർക്ക് എന്താണോ ആവശ്യം അതാണ് പോസ്റ്റ് ചെയ്യുന്നത്. കണ്ടന്റ് ഇടുമ്പോൾ വേണമെങ്കിൽ നല്ല രീതിയിൽ ചെയ്യാം. സൈബർ അറ്റാക്ക് എപ്പോഴും ഉണ്ടാകാറുണ്ട്. സമൂഹമാധ്യമങ്ങൾ ഇപ്പോൾ കൂടുതൽ വ്യാപകമായി എല്ലാവരും ഉപയോഗിക്കുന്നതുകൊണ്ട് അത് കുറച്ചു കൂടുതലാണ്. ഒരു ലൈസൻസ് ഇല്ലാതെ എന്തും പറയുകയാണ്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇത് അനുഭവിക്കുന്നുണ്ട്. ഈ പ്രവണത വളരെ മോശമായിട്ടാണ് തോന്നുന്നത്. നമ്മളെ ഒന്നും നേരിട്ട് അറിയാത്ത ആൾക്കാരാണ് നമ്മളെപ്പറ്റി ഓരോന്ന് പറയുന്നത് പറയുന്നത്

ഒരിക്കൽ ഒരു പരിപാടിക്ക് പോയപ്പോൾ ഞാൻ ചുരിദാർ ആണ് ഇട്ടിരുന്നത്. എന്റെ ഒപ്പമുള്ളവരോട് നേരത്തെ തന്നെ വിളിച്ചു ചോദിക്കും എന്ത് വസ്ത്രമാണ് ഇട്ടിരിക്കുന്നത് എന്ന്. അവിടെ വന്നു വിഡിയോ എടുത്തിട്ട് പറയുകയാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യില്ല കാരണം എനിക്ക് കണ്ടന്റായി ആവശ്യമുള്ളത് കിട്ടിയില്ല എന്ന്. ഇതൊക്കെ എന്ത് ചിന്താരീതിയാണ് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്റെ കൂടെയുള്ളവർ മറുപടി അപ്പോത്തന്നെ പറഞ്ഞിട്ടുണ്ട്. നമ്മളെക്കൊണ്ട് അവർക്ക് ജീവിക്കാൻ പറ്റുന്നുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് ഞാനും ആലോചിക്കും

Read more

ഏതൊരു മേഖലയിലായാലും അവർക്ക് സ്‌പേസ് കിട്ടുക എന്നുള്ളത് സ്ത്രീകൾ എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്. നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ഒരു സ്പേസ് കിട്ടുക എന്നുള്ളതാണ് പ്രധാനം. അത് കിട്ടിയതിൽ സന്തോഷമുണ്ട്. പുരുഷന്മാരേക്കാൾ ഒട്ടും പിന്നിലല്ല സ്ത്രീകൾ. ഒരുപോലത്തെ പരിശ്രമം തന്നെയാണ് ചെയ്യുന്നത്. ചിലപ്പോഴെങ്കിലും ഒരുപടി മുന്നിൽ തന്നെയാണ്. എന്താണോ ചെയ്യുന്നത് അത് വിജയകരമായി ചെയ്യുക എന്നുള്ളതാണ് വേണ്ടത്” എന്നാണ് മനോരമ ന്യൂസിനോട് മാളവിക മേനോൻ പറഞ്ഞത്.