'ചപ്പല്‍ മാരൂംഗി' പോലുള്ള കാമ്പയിനിലൊക്കെ പങ്കെടുത്തത് എന്റെ നിലപാട് അറിയിക്കാനാണ്; തുറന്നു പറഞ്ഞ് മാളവിക

സിനിമയിലും ജീവിതത്തിലും നമുക്കൊരു നിലപാട് വേണമെന്ന അഭിപ്രായക്കാരിയാണ് താനെന്ന് നടി മാളവിക മോഹനന്‍. സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും പ്രതികരിക്കാനോ ഇടപെടാനോ സാധിക്കില്ല എങ്കിലും ശക്തമായ നിലപാട് എടുക്കാന്‍ സാധിക്കാറുണ്ട് എന്നാണ് മാളവിക പറയുന്നത്.

സിനിമയിലും ജീവിതത്തിലും നമുക്കൊരു നിലപാട് വേണമെന്ന അഭിപ്രായക്കാരിയാണ് താന്‍. മുംബൈയില്‍ പഠിക്കുന്ന സമയത്ത് പൂവാല ശല്യത്തിനെതിരായ ‘ചപ്പല്‍ മാരൂംഗി’ പോലുള്ള ക്യാംപെയ്‌നുകളിലൊക്കെ പങ്കെടുത്തത് തന്റെ നിലപാടുകളുടെ അടയാളം തന്നെയാണ്.

സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും നമുക്ക് പ്രതികരിക്കാനോ ഇടപെടാനോ സാധിക്കില്ല. പക്ഷെ, നമ്മള്‍ അഭിമുഖീകരിക്കുന്ന ചില കാര്യങ്ങളില്‍ എങ്കിലും നമ്മുടെ നിലപാട് ശക്തമായി ബോധ്യപ്പെടുത്തണം എന്ന് തോന്നിയിട്ടുണ്ട്. അച്ഛന്റെ നാട് പയ്യന്നൂര്‍ ആണെങ്കിലും താന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയില്‍ ആണ്.

ആ നഗരമാണ് തന്റെ പേഴ്‌സണാലിറ്റിയും കരിയറുമൊക്കെ രൂപപ്പെടുത്തിയത്. അച്ഛനും അമ്മയും തനിക്ക് തന്ന സ്വാതന്ത്ര്യവും കരുതലുമാണ് തന്നെ താനാക്കിയത്. സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് നല്ല പരിഗണന ലഭിക്കുന്നുണ്ട് എന്നാണ് താന്‍ കരുതുന്നത് എന്നാണ് മാളവിക മാത്യഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘ക്രിസ്റ്റി’ എന്ന ചിത്രത്തിലൂടെ മാളവിക വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. മാളവിക നായികയാകുന്ന ചിത്രത്തില്‍ മാത്യു തോമസ് ആണ് നായകന്‍. നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം