എനിക്ക് കുട്ടികള്‍ വേണം, എന്റെ മീന്‍കറിയും ചോറും അവരെ കൊണ്ട് കഴിപ്പിക്കണം: മാളവിക മോഹനന്‍

വിവാഹം ചെയ്ത് കുട്ടികളും കുടുംബവുമായി സെറ്റില്‍ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞ് നടി മാളവിക മോഹനന്‍. സിനിമയില്‍ നിന്നുള്ള ആള്‍ തന്നെ ഭര്‍ത്താവായി വേണമെന്നില്ല, അങ്ങനെ ആയാലും കുഴപ്പമില്ല. എന്നാല്‍ തനിക്ക് മക്കള്‍ വേണം. താന്‍ പാചകം ചെയ്ത് അവര്‍ക്ക് ഭക്ഷണം നല്‍കണം. തന്റെ അമ്മ തന്ന ഓര്‍മ്മകള്‍ അവര്‍ക്ക് നല്‍കണം എന്നാണ് മാളവിക പറയുന്നത്.

സിനിമാ രംഗത്ത് നിന്നുള്ള ആളായാലും അല്ലെങ്കിലും കുഴപ്പമില്ലെന്ന് നടി പറയുന്നു. കുട്ടികള്‍ വേണം. എനിക്ക് കുട്ടികളെ ഇഷ്ടമാണ്. വളരെ സ്‌ട്രോങായ മറ്റേര്‍ണല്‍ ഇന്‍സ്റ്റിങ്റ്റ് എനിക്കുണ്ടെന്ന് കരുതുന്നു. ഭാവിയില്‍ തീര്‍ച്ചയായും മക്കള്‍ വേണം. എന്റെ മീന്‍ കറിയും മറ്റും കുട്ടികള്‍ക്ക് നല്‍കണം. എനിക്ക് എന്റെ അമ്മ തന്ന ഓര്‍മ്മകള്‍ മക്കള്‍ക്ക് നല്‍കണം.

അവര്‍ക്ക് വേണ്ടി പാചകം ചെയ്യണം. എന്റെ കൈ കൊണ്ടുണ്ടാക്കിയത് അവരെ കഴിപ്പിക്കണം. ഇതെല്ലാം എന്റെ ആഗ്രഹമാണ് എന്നാണ് മാളവിക ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗിനിടെ ആരാധകന്‍ തനിക്ക് വിവാഹക്ഷണക്കത്ത് സമ്മാനമായി നല്‍കിയതിനെ കുറിച്ചും മാളവിക പറയുന്നുണ്ട്. ഷൂട്ടിംഗ് നഗരത്തില്‍ നിന്നും മാറിയുള്ള സ്ഥലമായിരുന്നു.

ഒരു ആരാധകന്‍ എനിക്ക് ഒരു പ്രിന്റ് ഔട്ട് തന്നു. പെയിന്റിംഗോ മറ്റോ ആയിരിക്കുമെന്ന് ഞാന്‍ കരുതി. പക്ഷെ വിവാഹക്ഷണക്കത്തായിരുന്നു അത്. അയാളുടെയും എന്റെയും പേരാണ് ക്ഷണക്കത്തിലുള്ളത്. ഞാന്‍ പോലും തിരിച്ചറിയാതെ ഞാന്‍ കമ്മിറ്റഡായോ എന്ന് തോന്നി. എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നു എന്നാണ് മാളവിക പറയുന്നത്.

നിലവില്‍ ‘ദ രാജാ സാബ്’ ആണ് മാളവികയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പ്രഭാസ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. തമിഴില്‍ കാര്‍ത്തി നായകനാകുന്ന ‘സര്‍ദാര്‍ 2’ എന്ന ചിത്രവും മാളവികയുടെതായി ഒരുങ്ങുന്നുണ്ട്. തങ്കലാന്‍, യുദ്ര എന്നീ ചിത്രങ്ങളാണ് നടിയുടെതായി ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തിയത്.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍