നയന്‍താരയെ വിമര്‍ശിച്ചിട്ടില്ല, അവരെ ബഹുമാനിക്കുന്നു; പരാമര്‍ശത്തില്‍ വിശദീകരണവുമായി മാളവിക

താന്‍ നയന്‍താരയെ വിമര്‍ശിച്ചിട്ടില്ലെന്ന് മാളവിക മോഹനന്‍. ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന വിശേഷണത്തിന് എതിരെ മാളവിക രംഗത്തെത്തിയിരുന്നു. ഒരു അഭിമുഖത്തിനിടെയാണ് നായികമാരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാതെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ മതിയെന്ന് മാളവിക പറഞ്ഞത്.

”ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പ്രയോഗം തന്നെ ഇഷ്ടമല്ല. നായകന്മാരെ എന്നപോലെ നായികമാരെയും സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന സാഹചര്യമുണ്ടാവണം. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാലെന്താണ്? അതിലെ ലേഡിയുടെ ആവശ്യമില്ല. ദീപികാ പദുക്കോണിനേയും ആലിയാ ഭട്ടിനേയും കത്രീനാ കൈഫിനെയുമെല്ലാം സൂപ്പര്‍ സ്റ്റാര്‍ എന്നല്ലേ വിളിക്കുന്നത്” എന്നായിരുന്നു മാളവികയുടെ പരാമര്‍ശം.

ഇതോടെ രൂക്ഷ വിമര്‍ശനമാണ് നയന്‍താരയുടെ ആരാധകരില്‍ നിന്നും മാളവികയ്ക്ക് നേരെ ഉയരുന്നത്. ഇതോടെയാണ് പരാമര്‍ശത്തില്‍ വിശദീകരണവുമായി മാളവിക രംഗത്തെത്തിയത്. തന്റെ അഭിപ്രായം നടിമാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദത്തെ കുറിച്ചാണ്, അല്ലാതെ ഏതെങ്കിലും പ്രത്യേക നടിയെ കുറിച്ചല്ലെന്ന് മാളവിക പറയുന്നു.

”ഞാന്‍ നയന്‍താരയെ ശരിക്കും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു സീനിയര്‍ എന്ന നിലയില്‍ അവരുടെ അവിശ്വസനീയമായ യാത്രയെ ഞാന്‍ ശരിക്കും നോക്കിക്കാണുന്നു” എന്ന് മാളവിക സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

അതേസമയം, നേരത്തെ മാളവിക നയന്‍താരയ്‌ക്കെതിരെ രംഗത്തെത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ‘രാജ റാണി’ സിനിമയിലെ ആശുപത്രി രംഗങ്ങളില്‍ വരെ മേക്കപ്പിട്ട് അഭിനയിച്ചു എന്ന് പറഞ്ഞായിരുന്നു മാളവികയുടെ വിമര്‍ശനം. ഇതിന് എതിരെ നയന്‍താര രംഗത്തെത്തിയിരുന്നു.

Latest Stories

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ