'വിജയ് സാര്‍ ഒന്ന് വൈകി എത്തിയിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്', കാരണം ഇങ്ങനെ..; മാളവിക മോഹനന്‍ പറയുന്നു

കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകളില്‍ എത്തിയ ആദ്യ ചിത്രം “മാസ്റ്ററി”ന്റെ റിലീസ് ആഘോഷമാക്കി ആരാധകര്‍. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ ആവേശം തീര്‍ത്തിരിക്കുകയാണ് ചിത്രം. മാസ്റ്റര്‍ തന്റെ കരിയറിലെ വഴിത്തിരിവാകും എന്ന പ്രതീക്ഷയിലാണ് നടി മാളവിക മോഹനന്‍. വിജയ് എത്ര വലിയ താരമാണെന്ന് തിരിച്ചറിഞ്ഞത് കൂടെ അഭിനയിച്ചപ്പോഴാണ് എന്നാണ് താരം പറയുന്നത്.

വിജയ് സാര്‍ ഒന്ന് വൈകി എത്തിയിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു എന്നാണ് മാളവിക പറയുന്നത്. കാരണം വിജയ് ഏറെ അച്ചടക്കമുള്ള വ്യക്തിയാണ്. വിജയ് സാറില്‍ തനിക്കേറ്റവും ആരാധന തോന്നിയ കാര്യവും കൃത്യനിഷ്ഠയാണെന്ന് മാളവിക പറയുന്നു.

“”ചിലപ്പോഴോക്കെ സമയം വൈകി ധൃതിയില്‍ ചെല്ലുമ്പോള്‍ “വിജയ് സാര്‍ ഒന്ന് വൈകി എത്തിയിരുന്നെങ്കില്‍” എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങനെയാവുമ്പോള്‍ തയ്യാറാകാന്‍ കൂടുതല്‍ സമയം ലഭിക്കുമല്ലോ. പക്ഷേ അദ്ദേഹം എപ്പോഴും കൃത്യസമയത്ത് എത്തിയിട്ടുണ്ടാകും. രാവിലെ 7 മണിയ്ക്കാണ് ഷോട്ട് എങ്കില്‍ അദ്ദേഹം 6.55 ആവുമ്പോഴെ റെഡിയായി സെറ്റിലുണ്ടാവും”” എന്നാണ് മാളവിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

മാസ്റ്ററിന്റെ ചിത്രീകരണം വളരെ രസകരമായിരുന്നുവെന്നും താരം പറയുന്നു. ചെറുപ്പക്കാരുടെ ടീമായതിനാല്‍ എപ്പോഴും തമാശയായിരുന്നു. സിനിമ ഒരു കോളജ് പ്രൊജക്ട് പോലെയായിരുന്നു. വിജയ് വളരെ കൂളും സപ്പോര്‍ട്ടീവുമാണ്. തിയേറ്ററില്‍ എല്ലാ മൂവീ റെക്കോഡും തകര്‍ക്കുന്ന ചിത്രമാകും എന്നായിരുന്നു പ്രതീക്ഷയെന്നും മാളവിക പറഞ്ഞു.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്