ആ വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കരുത്, പത്ത് വര്‍ഷം മുമ്പ് നടന്ന സംഭവമാണത്..: മാളവിക ശ്രീനാഥ്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായതിന് പിന്നാലെ നടി മാളവിക ശ്രീനാഥിന്റെ ഒരു അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഓഡിഷനില്‍ വച്ചുണ്ടായ ദുരനുഭവം ആയിരുന്നു മാളവിക പങ്കുവച്ചത്. ഇത് ലൂസിഫര്‍ സിനിമയുടെ ഓഡിഷനില്‍ നിന്നുള്ളതാണെന്ന പ്രചാരണവും നടന്നിരുന്നു. ഈ വീഡിയോയെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മാളവിക ഇപ്പോള്‍.

ലൂസിഫറിന്റെ ഓഡിഷന്‍ ആയിരുന്നില്ല, ഒരു വ്യാജ ഓഡിഷന്‍ ആയിരുന്നു അത് എന്നാണ് മാളവിക പറയുന്നത്. ”ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവന്‍ അഭിമുഖവും കണ്ടിട്ടില്ല.”

”യഥാര്‍ത്ഥ സംഭവത്തെ കുറിച്ച് അറിയുകയുമില്ല. 10 വര്‍ഷത്തിന് മുമ്പ് നടന്ന അനുഭവമാണ് പങ്കുവച്ചത്. ഞാന്‍ സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ്. അതില്‍ പങ്കെടുത്തവര്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. അവര്‍ പണം നേടാന്‍ വേണ്ടി നടത്തിയ ഫേക്ക് ഓഡിഷനായിരുന്നു.”

”ഇപ്പോഴത്തെ പ്രശ്‌നങ്ങളുമായി എന്റെ വീഡിയോക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ് ശ്രദ്ധ നേടാന്‍ വേണ്ടി ഷെയര്‍ ചെയ്യുന്നത് നിര്‍ത്തുക. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല” എന്നാണ് മാളവിക വ്യക്തമാക്കിയിരിക്കുന്നത്.

മനസ് വച്ചാല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷം ലഭിക്കുമെന്ന് ഓഡിഷന്‍ നടത്തിയ ആള്‍ പറഞ്ഞെന്നും എന്നാല്‍ താന്‍ അവിടെ നിന്നും രക്ഷപെട്ടെന്നുമാണ് നടി വീഡിയോയില്‍ പറഞ്ഞത്. ‘കാസര്‍ഗോള്‍ഡ്’, ‘സാറ്റര്‍ഡേ നൈറ്റ്’, ‘മധുരം’ എന്നീ സിനിമകളില്‍ അഭിനയിച്ച നടിയാണ് മാളവിക ശ്രീനാഥ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം