മലയാളം കഠിനമായ ഭാഷ, ആഗോള ശ്രദ്ധ നേടാൻ മലയാള സിനിമ സബ് ടൈറ്റിലുകളെ ഗൗരവമായി കാണണം; ഗോൾഡ സെല്ലം

ആഗോളതലത്തിൽ ശ്രദ്ധ നേടാനും സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും സബ് ടൈറ്റിലുകളെ മലയാള സിനിമ ഗൗരവമായി കാണണമെന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ക്യുറേറ്റർ ഗോൾഡ സെല്ലം. മലയാളം കഠിനമായ ഭാഷയാണെന്നും അതുകൊണ്ട് തന്നെ വിദേശ പ്രേക്ഷകർക്ക് സിനിമ ആഴത്തിൽ മനസിലാക്കാൻ സബ് ടൈറ്റിലുകൾ ഉപകരിക്കുമെന്നും ഇതുവഴി മലയാള സിനിമയ്ക്ക് ലോക ശ്രദ്ധ കിട്ടുമെന്നും ഗോൾഡ സെല്ലം പറയുന്നു.

ഗോൾഡ സെല്ലം

“മലയാളം കഠിനമായ ഭാഷയാണ്. ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഉണ്ടെങ്കിലും വിദേശ പ്രേക്ഷകർക്ക് ചിത്രങ്ങൾ ആഴത്തിൽ മനസിലാക്കുന്നതിന് ഭാഷ തടസമാകാറുണ്ട്. വിദേശ മേളകളിൽ മലയാള സിനിമയുടെ സബ്ടൈറ്റിൽ ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്ന് സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുമ്പോൾ സംവേദനത്തിൽ പ്രശ്നം വരാൻ സാധ്യതയുണ്ട്. ഇത് സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കാം

സബ്‌ടൈറ്റിൽ മൂലം ഉണ്ടാകുന്ന പ്രതിസന്ധികൾ സിനിമ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർക്ക് പരിശീലനം നൽകുകയും വേണം. ഏജൻസികളുടെ സഹായം തേടുന്നതിലൂടെയും ഈ പ്രശ്നം പരിഹരിക്കാനാകും. മലയാള സിനിമയെ ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വിദേശ കമ്പനികളുമായുള്ള സഹകരണം ആദ്യ ഘട്ടത്തിൽ ഗുണം ചെയ്യും. അടുത്ത ഘട്ടത്തിൽ സഹനിർമ്മാണത്തിലേയ്ക്ക് കടക്കാനാകും” എന്നാണ് ഗോൾഡ സെല്ലം പറഞ്ഞത്.

നേരത്തെ ആർട്ടിസ്റ്റിക് ഡയറക്ടർ ആയിരുന്നു ചലച്ചിത്ര മേളയുടെ മേൽനോട്ടം വഹിച്ചിരുന്നത്. കഴിഞ്ഞ വർഷം ദീപിക സുശീലൻ ആയിരുന്നു ആർട്ടിസ്റ്റിക് ഡയറക്ടർ. എന്നാൽ ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ചലച്ചിത്ര അക്കാദമിയിൽ നിന്നും പിന്മാറിയത് വലിയ വാർത്തയായിരുന്നു.

ആർട്ടിസ്റ്റിക് ഡയറക്ടർക്ക് പകരം ഇത്തവണ സ്പെഷ്യൽ ക്യുറേറ്ററാണ് മേള ക്യുറേറ്റ് ചെയ്യുന്നത്. ഫ്രഞ്ച് പ്രൊഡ്യൂസറും പ്രോഗ്രാമറുമായ ഗോൾഡ സെല്ലം ആണ് ഈ വർഷത്തെ സ്പെഷ്യൽ ക്യുറേറ്റർ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം