പാന്‍ ഇന്ത്യന്‍ നടന്‍ എന്ന് വിളിക്കാവുന്ന ഒരേയൊരു നായകനുള്ളത് മലയാളത്തില്‍: നാനി

പാന്‍ ഇന്ത്യന്‍ നായകന്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഏക നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന് തെലുങ്ക് നടന്‍ നാനി. കിംഗ് ഓഫ് കൊത്ത എന്ന ദുല്‍ഖര്‍ ചിത്രത്തിന്റെ തെലുങ്ക് പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു നാനി.

‘പാന്‍ ഇന്ത്യ എന്ന പദം എനിക്ക് ഇഷ്ടമല്ല. എന്നാല്‍ പാന്‍ ഇന്ത്യന്‍ നടന്‍ എന്ന് വിളിക്കാവുന്ന ഒരേയൊരു നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മാത്രമാണ്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ നിന്നുള്ള സംവിധായകര്‍ അദ്ദേഹത്തിന് വേണ്ടി കഥകള്‍ എഴുതുന്നു. ദുല്‍ഖറിന്റെ ഓകെ ബംഗാരം (ഓകെ കണ്‍മണി മൊഴിമാറ്റം) എന്ന ചിത്രത്തിന് ഞാന്‍ ശബ്ദം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ എനിക്ക് സന്തോഷമുണ്ട്,’ നാനി പറഞ്ഞു.

കിംഗ് ഓഫ് കൊത്തയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ അടുത്ത ലെവലില്‍ എത്തുമെന്നും നാനി പറഞ്ഞു ജേക്സ് ബിജോയ് മികച്ച സംഗീത സംവിധായകനാണെന്നും ഐശ്വര്യ ലക്ഷ്മി മികച്ച നടിയാണെന്നും നാനി കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് നിമീഷ് രവിയാണ്.

ദുല്‍ഖറിനൊപ്പം ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജേക്സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു