സംവിധായകന്‍ ബ്ലസിയൊരുക്കുന്ന ആട് ജീവിതത്തിനായി ശരീരത്തിലും രൂപത്തിലും ഗംഭീര മാറ്റമാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ വരുത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടന്റെ ഈ രൂപമാറ്റത്തെ കുറിച്ച് തുറന്നുപറയുകയാണ് മല്ലിക സുകുമാരന്‍.
ആടുജീവിതത്തിന് വേണ്ടി മെലിഞ്ഞ് ഭാരം കുറച്ച പൃഥ്വിരാജിന്റെ ഫോട്ടോ കണ്ട് താന്‍ ഞെട്ടിക്കരഞ്ഞു പോയെന്നും ഏകദേശം പത്തുമുപ്പത് കിലോ നടന്‍ ഈ ചിത്രത്തിനായിട്ട് കുറച്ചിട്ടുണ്ടാകുമെന്നുമാണ് മല്ലിക ഒരഭിമുഖത്തില്‍ പറയുന്നത്. പട്ടിണി കിടന്ന് ആടിന്റെ കൂടെ നില്‍ക്കുമ്പോഴുള്ള ചിത്രങ്ങളൊന്നും തനിക്ക് കാണിച്ച് തന്നിട്ടില്ലെന്നും മല്ലിക പറഞ്ഞു.
‘ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപാടെ ഞാന്‍ ഞെട്ടികരഞ്ഞു പോയി. എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്നാണ് അപ്പോള്‍ രാജു പറഞ്ഞത്. ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു. വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ കൂടെ താഴെ വരെ താടിയും. ഇനി ഇത്രയും ഭാരം താന്‍ കുറക്കില്ലെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. അത്രയും കഷ്ടപാട് ആടുജീവിതം സിനിമയ്ക്ക് വേണ്ടി രാജു എടുത്തിട്ടുണ്ട്,’ മല്ലിക പറഞ്ഞു.
2008ലാണ് ബ്ലെസി സിനിമയുടെ തിരക്കഥ പൃഥ്വിരാജിനോട് പറയുന്നത്. 2018ല്‍ സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ആരംഭിക്കുകയും ചെയ്തു. 2020 മാര്‍ച്ചില്‍ ചിത്രത്തിന്റെ ജോര്‍ദാനിലെ ഷൂട്ടിങ്ങ് കൊവിഡ് കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പിന്നീട് 2022ല്‍ ടീം ഷൂട്ട് പുനരാരംഭിക്കുകയും ജോര്‍ദാനിലെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ബെന്യാമിന്റെ പ്രശസ്തമായ ‘ആടുജീവിതം’ എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരമാണ് സിനിമ. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.