ദുഷ്ടന്‍മാരാണ്‌ എന്റെ മക്കള്‍, ഇന്ദ്രന്‍ വന്നാല്‍ ഫ്രിഡ്ജ് തുറന്ന് വീഡിയോ എടുത്ത് രാജുവിന് അയക്കും..: മല്ലിക സുകുമാരന്‍

‘എന്റെ അമ്മ സൂപ്പറാ’ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ മല്ലിക സുകുമാരന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. പരിപാടിയുടെ വിധികര്‍ത്താക്കളില്‍ ഒരാളായ പൂര്‍ണിമ ഇന്ദ്രജിത്തിനൊപ്പമാണ് മല്ലിക വേദി പങ്കിട്ടത്. തന്റെ ഷുഗര്‍ പ്രശ്‌നത്തെ കുറിച്ചാണ് മല്ലിക സംസാരിച്ചത്.

”ജിലേബി, ലഡു ഇതില്‍ ഏതാവും മല്ലികാമ്മ എടുക്കുക?” എന്ന അവതാരക ഗായത്രിയുടെ ചോദ്യത്തിന് ”അമ്മയ്ക്ക് ഇഷ്ടം ഈ രണ്ടു പലഹാരവുമല്ല. എന്നാല്‍ ഇതിലേതാണ് കൂടുതലിഷ്ടമെന്ന് ചോദിച്ചാല്‍ ജിലേബി” എന്നായിരുന്നു പൂര്‍ണിമ പറഞ്ഞത്. തുടര്‍ന്നാണ് മധുരത്തോടുള്ള തന്റെ പ്രിയം മല്ലിക പറഞ്ഞത്.

” മൈസൂര്‍ പാക്കാണ് എനിക്കേറെയിഷ്ടം. പൊതുവെ ഡയബറ്റിക് ആണ് ഞാന്‍. പക്ഷേ ഒന്നൊന്നര വര്‍ഷമായിട്ട് ഡയബറ്റിക് നോര്‍മലായിട്ട് പോവുകയാണ്. എന്നാലും രാത്രി ഷുഗര്‍ കുറഞ്ഞാലോ എന്നു കരുതി ഞാന്‍ കുറച്ച് സ്വീറ്റ്‌സ് കരുതും” എന്നാണ് മല്ലിക പറയുന്നത്.

എന്നാല്‍ ”ഒരു സ്വീറ്റല്ല, ഒരു ഫ്രിഡ്ജ്” എന്ന് പൂര്‍ണിമ തിരുത്തുന്നുണ്ട്. ”അതെ. ഫ്രിഡ്ജിനകത്ത് സ്വീറ്റ്‌സ്, ഷുഗര്‍ 80 ലും താഴെ പോയാല്‍ പെട്ടെന്ന് എടുത്തു കഴിക്കേണ്ടതല്ലേ എന്നോര്‍ത്ത് കരുതുന്നതാണ്. ഇന്ദ്രന്‍ വീട്ടില്‍ വന്നാല്‍ ആദ്യം ചെയ്യുന്നത് ഇതിന്റെ വീഡിയോ എടുത്ത് രാജുവിന് അയച്ചുകൊടുക്കും.”

”ഇതാണ് ഡയബറ്റീസ് ബാധിച്ച നമ്മുടെ അമ്മയുടെ ആഹാരരീതി’ എന്നും പറഞ്ഞുകൊണ്ട്. ഇങ്ങനത്തെ ദുഷ്ടന്മാരാണ് എന്റെ മക്കള്‍” എന്നാണ് ചിരിയോടെ മല്ലിക സുകുമാരന്‍ പറയുന്നത്. അതേസമയം, പരിപാടിയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ