അന്‍പതിനായിരം രൂപയുടെ ബാഗൊക്കെ എടുത്ത് പോവുമ്പോള്‍ എനിക്ക് വിറയല്‍ വരും, ഈശ്വരാ രണ്ട് സെന്റ് മേടിക്കാമായിരുന്നു: മല്ലിക സുകുമാരന്‍

ആഡംബരം കാണിക്കാനായി പണം ചിലവാക്കുന്ന ശീലം തനിക്കില്ലെന്ന് നടി മല്ലിക സുകുമാരന്‍. അത്തരം കാര്യങ്ങള്‍ക്ക് പണം ചിലവാക്കികളയാതെ എന്തെങ്കിലും വസ്തുവകകള്‍ സമ്പാദിക്കുന്നതിലാണ് തന്റെ താത്പര്യമെന്നാണ് അവര്‍ പറയുന്നത്. അന്‍പതിനായിരം രൂപയുടെ ബാഗൊക്കെ എടുത്ത് പോവുമ്പോള്‍ എനിക്ക് വിറയല്‍ വരും. ഈശ്വരാ രണ്ട് സെന്റ് തറ മേടിക്കാമായിരുന്നു എന്നൊക്കെ തോന്നും എനിക്ക്.

സുകുവേട്ടന്‍ ദുബായിലേക്കൊക്കെ പോവുമ്പോള്‍ എന്നോട് വരുന്നോ എന്ന് ചോദിക്കാറുണ്ടായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞേ ഞാന്‍ വരൂ, കൂടെപ്പോര് എന്ന് പറയും അദ്ദേഹം. ഫ്ളൈറ്റ് ടിക്കറ്റ് ഓര്‍ത്ത് ഞാന്‍ പോവില്ല. കഴക്കൂട്ടം ബൈപ്പാസിനടുത്തുള്ള സ്ഥലങ്ങള്‍ക്കൊക്കെ അന്ന് കുറഞ്ഞ വിലയായിരുന്നു. അതൊക്കെ ചിലരുടെ ബിസിനസ് ബുദ്ധിയാണ്..മല്ലിക ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ എന്ത് പറഞ്ഞാലും സാധിപ്പിച്ച് തരുന്നവരാണ് എന്റെ മക്കള്‍. അവരെക്കൊണ്ട് പൈസ കൊടുപ്പിച്ച് വണ്ടി എടുക്കേണ്ടതായ സാഹചര്യം ഇപ്പോഴില്ല. അങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ അത് നോക്കാം.

സന്തോഷമാണ് മല്ലിക സുകുമാരന്‍ അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. അനു സിത്താര, ഷാജോണ്‍, അമിത്ത് ചക്കാലക്കല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. മിനി സ്‌ക്രീനിലും മല്ലിക സജീവമാണ്.

Latest Stories

'പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്'; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്