ചെറുപ്പത്തില്‍ ഇരുവരും സംഘപരിവാര്‍ ശാഖയില്‍ പോകാറുണ്ടായിരുന്നു, സൂര്യനമസ്‌കാരം പഠിക്കാന്‍ വേണ്ടിയായിരുന്നു: മല്ലിക സുകുമാരന്‍

ചെറുപ്പത്തിലേ പൃഥ്വിരാജും ഇന്ദ്രജിത്തും സംഘപരിവാര്‍ ശാഖയില്‍ കുറച്ച് നാള്‍ പോയിരുന്നെന്നും അത് സൂര്യ നമസ്‌കാരവും മറ്റും പഠിക്കാന്‍ മാത്രമായിരുന്നുവെന്നും മല്ലിക സുകുമാരന്‍. മതത്തെയാണ് പൃഥ്വിരാജിന് ഇഷ്ടമല്ലാത്തത് എന്നാല്‍ നല്ല ഈശ്വരവിശ്വാസിയാണെന്നും യുക്തിവാദിയാണെന്ന പ്രചാരണം ശരിയല്ലെന്നും മല്ലിക ഒരു മാധ്യവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘ അവന്‍ എപ്പോഴും പറയും, എന്തുവാ അമ്മെ നമ്മുടെ നാട്ടില്‍ മാത്രമാണല്ലോ ഇതിനെ ബെയ്സ് ചെയ്തുള്ള വഴക്കുകളും ചര്‍ച്ചകളുമൊക്കെ.’ മല്ലിക സുകുമാരന്‍ പറഞ്ഞു. പൃഥ്വിരാജിനൊപ്പം ഭാര്യയും മകളും ഒരുപോലെ ദൈവ വിശ്വാസികളാണെന്നും മല്ലിക പറഞ്ഞു.

മകന്‍ ഷൂട്ടിനായി പോകുന്നതിനു മുന്‍പ് രാവിലെ അമ്പലത്തില്‍ പോയിട്ടാണ് മിക്കപ്പോഴും പോകാറെന്നും മല്ലിക വ്യക്തമാക്കി.

‘ഒട്ടും സമയം ഇല്ലെങ്കില്‍ എന്തെങ്കിലും കാര്യത്തിന് വൈകിട്ട് ഇവിടെ ഫ്ളൈറ്റില്‍ വരുകയാണെങ്കില്‍ തിരിച്ച് രാവിലെ നാല് മണിക്ക് കുളിച്ച് അമ്പലത്തില്‍ തൊഴുതിട്ട ആറുമണിക്കുള്ള ഫ്ളൈറ്റില്‍ കയറിപോവുന്നത്.’ യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ ധരിക്കുന്നതാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര