ലണ്ടനിലൊക്കെ പഠിക്കുമ്പോൾ കീറിയ പാന്റോ കയ്യില്ലാത്ത ഉടുപ്പോ ഇട്ടെന്നിരിക്കും,അച്ഛനും അമ്മയ്ക്കും എതിർപ്പില്ല, പിന്നെ ഞാനെന്ത് പറയാനാണ് : മല്ലിക സുകുമാരൻ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത്ത്. പ്രാർത്ഥനയുടെ വസ്ത്രധാരണവും ലുക്കും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വസ്ത്രധാരണത്തെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ.

പ്രാർത്ഥനയുടെ വസ്ത്രധാരണം ഇഷ്ടമാണെന്നാണ് മല്ലിക പറയുന്നത്. കൗമുദി മൂവീസിനോടാണ് മല്ലിക സുകുമാരൻ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്. ആ കുട്ടിക്ക് പത്ത് പതിനാറ് വയസായി. പൂർണിമ ഇട്ടു എന്ന് തന്നെയിരിക്കട്ടെ. ഇക്കാര്യത്തിൽ ഇന്ദ്രനും എതിർപ്പില്ല, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല. പിന്നെ ഞാനെന്ത് പറയാനാണ്. അങ്ങനെത്തെ എതിർപ്പ് എന്തിനാണ്’

പൂർണിമയുടെ പ്രധാന ജോലി ബ്യൂട്ടീക് ആണ്. പൂർണിമ പഴയ സാരിയൊക്കെ വെട്ടി ഓരോ സൈസിൽ ഉടുപ്പ് ഒക്കെ തയ്ച്ചു ഫോട്ടോ എടുത്ത് പലർക്കും അയക്കുന്നുണ്ട്. നിങ്ങൾ വിചാരിക്കുന്നത് പോലെ നിങ്ങൾക്ക് കാണാൻ വേണ്ടി മാത്രമല്ല ഫോട്ടോ. പുറത്തേക്ക് പൂർണിമ ഒരുപാട് ബിസിനസൊക്കെ ചെയ്യുന്ന ഒരു വ്യക്തിയാണ്.

കുട്ടിയല്ലേ, ലണ്ടനിലൊക്കെ പോയി പഠിക്കുമ്പോൾ കീറിയ പാന്റോ കയ്യില്ലാത്ത ഉടുപ്പോ ഒക്കെ ഇട്ടെന്നിരിക്കും. ഇവിടെ വരുമ്പോൾ ഇവിടത്തേതായ രീതിയിൽ ഡ്രസ് ധരിക്കും. സാരിയുടുത്ത് പ്രാർത്ഥന എന്റെ കൂടെ അമ്പലത്തിൽ വന്നിട്ടുണ്ടല്ലോ. അതൊക്കെ അവരുടെ ഇഷ്ടമല്ലേ.. ശ്രദ്ധിക്കണമെന്ന് ഞാൻ പറയും. ഓരോരോ സദസ്സിൽ പോകുമ്പോൾ വിമർശകരായിരിക്കും കൂടുതലും. എന്തെങ്കിലും ഒന്ന് പറയുക എന്നത് മനുഷ്യരുടെ സ്വഭാവമാണ്’ മല്ലിക പറയുന്നു.