മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് തുടക്കം കുറിച്ചു കഴിഞ്ഞു. പ്രാര്‍ത്ഥനയെ കുറിച്ച് മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലണ്ടനിലെ ഗോള്‍ഡ്സ്മിത്ത് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തുകയാണ് പ്രാര്‍ത്ഥന ഇപ്പോള്‍.
അവളൊരു എട്ടാം ക്ലാസ് മുതല്‍ എപ്പോഴും പറയും ജസ്റ്റിന്‍ ബീബറിന്റെ മ്യൂസിക് യൂണിവേഴ്‌സിറ്റിയില്‍ പോയി പഠിക്കുമെന്ന്. ബീബറുടെ വലിയ ഫാനാണ്. തനിക്കവളോടുള്ള ഏറ്റവും വലിയ ബഹുമാനം ഇന്ദ്രനോ പൂര്‍ണിമയോ ലണ്ടനില്‍ എവിടെയാണ് നല്ല മ്യൂസിക് യൂണിവേഴ്‌സിറ്റി എന്നൊന്നും അന്വേഷിക്കേണ്ടി വന്നില്ല.
പ്രാര്‍ത്ഥന തന്നെ കോഴ്‌സ് സെലക്റ്റ് ചെയ്ത് കാര്യങ്ങള്‍ മനസിലാക്കി ഇന്ദ്രനോടും പൂര്‍ണിമയോടും പറയുകയായിരുന്നു. കോഴ്‌സ് തന്നെ കണ്ടുപിടിച്ചു, അഡ്മിഷനെ കുറിച്ചൊക്കെ മനസിലാക്കി. ആ സമയത്ത് ഇന്ദ്രന് ഒരു മാസം അവിടെ ഷൂട്ടുണ്ടായിരുന്നു, ഇന്ദ്രനും കൂടെ ചെന്നു. തിയറിയാണ് ഇപ്പോള്‍ കൂടുതലും പഠിപ്പിക്കുന്നത്.
വല്ലപ്പോഴും പാട്ടൊക്കെ പാടിപ്പിക്കും. അതൊക്കെ അയച്ചു തരും. ഉക്രെയ്‌നിലെയും ചൈനയിലേയും കുട്ടികളാണ് റൂം മേറ്റ്‌സ്. സുഹൃത്തുക്കളെ ഉണ്ടാക്കുമ്പോള്‍ ഇങ്ങനെയുണ്ടാക്കണമെന്ന് ഞാന്‍ തമാശ പറയും, ഒരാള്‍ ഉക്രെയിനില്‍ നിന്നും ഒരാള്‍ ചൈനയില്‍ നിന്നും എന്നാണ് മല്ലിക സുകുമാരന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.
മലയാളത്തില്‍ ‘മോഹന്‍ലാല്‍’, ‘ടിയാന്‍’, ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’, ‘ഹെലെന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിട്ടുണ്ട്. ബോളിവുഡില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ട് പ്രാര്‍ത്ഥന പാടിയായിരുന്നു.