ഭഗവാന്‍ തന്ന തലോടലാണ് എന്റെ മക്കള്‍!തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍

താര പുത്രന്മാര്‍ എന്ന വിശേഷണത്തിലുപരി സിനിമയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇപ്പോഴിതാ ഇവരെക്കുറിച്ച് മാതാവ് മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഭഗവാന്‍ ഒന്ന് തല്ലിയാല്‍ തലോടുമെന്ന് പറയാറുണ്ട്. എനിക്ക് ഭഗവാന്‍ തന്ന തലോടലാണ് എന്റെ രണ്ട് മക്കള്‍. രാജുവിന് വിഷമം വന്നാല്‍ ഇന്ദ്രനാണ് കരയുന്നത്. വല്യ ദയാലുവാണ് ഇന്ദ്രന്‍, ആരും പിണങ്ങരുതെന്ന് ആഗ്രഹിക്കുന്നവനാണ്. അവന്റെ ആ ക്യാരക്ടര്‍ എനിക്കൊരുപാട് ഇഷ്ടമാണ്. സുകുമാരന്‍ സാറിനെപ്പോലെയാണ് ഇളയ ആള്‍ എന്നുമായിരുന്നു മല്ലികയുടെ കമന്റ്.

അവിചാരിതമായാണ് ഞാന്‍ സിനിമയിലേക്കെത്തിയത്. ഉത്തരായനമാണ് എന്റെ ആദ്യ ചിത്രം. ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സിനിമയായിരുന്നു അത്. അഭിനയിക്കുമെന്ന് മനസ്സിലാക്കിയപ്പോള്‍ നിരവധി അവസരങ്ങളും ലഭിച്ചു. ജീവിതത്തില്‍ അപ്രതീക്ഷിത പ്രതിസന്ധികളൊക്കെ തേടി വന്നിരുന്നു. അവയില്‍ നിന്നൊക്കെ കരകയറിയത് സുകുവേട്ടന്റെ വരവോടെയാണ്. സ്വപ്നാടത്തിലൂടെയാണ് എനിക്ക് രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. കെജി ജോര്‍ജിന്റെ സിനിമകളിലെല്ലാം എനിക്ക് മികച്ച വേഷമാണ് ലഭിച്ചതെന്നും മല്ലിക പറഞ്ഞിരുന്നു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ