ആയിരക്കണക്കിന് മെസേജുകളാണ് വരുന്നത്, എന്തുവാ നിങ്ങളുടെ മോന്‍ കാണിച്ചുവച്ചിരിക്കുന്നത് എന്നാണ് ചോദിക്കുന്നത്.. ഇതിന് അവാര്‍ഡ് നല്‍കിയില്ലെങ്കില്‍ പിന്നെന്തിന് കൊടുക്കും: മല്ലിക സുകുമാരന്‍

അതിവേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തി ‘ആടുജീവിതം’ തിയേറ്ററില്‍ കുതിക്കുമ്പോള്‍ പൃഥ്വിരാജിന് ലഭിക്കുന്ന അഭിനന്ദനപ്രവാഹങ്ങളെ കുറിച്ച് സംസാരിച്ച് മല്ലിക സുകുമാരന്‍. പൃഥ്വിരാജിന്റെ അമ്മ എന്ന നിലയില്‍ സന്തോഷം കൊണ്ട് കരഞ്ഞു പോവുകയാണ്. വിദേശത്ത് നിന്നും ഇന്ത്യയില്‍ നിന്നുമൊക്കെ ഒരുപാട് സന്ദേശങ്ങളാണ് തനിക്ക് ലഭിക്കുന്നത് എന്നാണ് മല്ലിക പറയുന്നത്.

”എന്റെ ഫോണ്‍ നോക്കികഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും ആയിരകണക്കിന് മെസേജുകളാണ്. എല്ലാവരും ഒരേ പോലെ അഭിപ്രായം പറയുന്നൊരു പടമാണ് ആടുജീവിതം. എന്റെ അമ്മേ എന്തുവാ നിങ്ങളുടെ മോന്‍ കാണിച്ചു വച്ചിരിക്കുന്നത്, എന്ത് അഭിനയമാ, ഇനി ഇങ്ങനെയൊരു ക്യരക്ടര്‍ ഇന്ത്യയില്‍ ഒരു നടനും കിട്ടില്ല എന്നൊക്കെയാണ് മെസേജുകള്‍.”

”അതൊക്കെ കേള്‍ക്കുമ്പോള്‍ പൃഥ്വിരാജിന്റെ അമ്മ എന്ന നിലയ്ക്ക് സന്തോഷം കൊണ്ട് കരഞ്ഞു പോകുന്ന ആളാണ് ഞാന്‍. സിനിമ മുഴുവന്‍ കണ്ട് കഴിയുമ്പോള്‍ എന്തായി പോകുമോ എന്തോ. ഒരു ഡോക്ടറെ കൂടെ കൊണ്ടുപോയിക്കോ എന്ന് പലരും പറഞ്ഞു. ഒരു വലിയ ഡോക്ടറെ കൂടെ കൊണ്ടു പോകുന്നുണ്ട് എന്റെ സഹോദരന്‍” എന്നാണ് മല്ലിക പറയുന്നത്.

ഇതിനൊപ്പം പൃഥ്വിരാജിന് ദേശീയ അവാര്‍ഡ് ലഭിക്കും എന്ന പ്രചാരണങ്ങളോടും മല്ലിക പ്രതികരിച്ചു. ”എന്നോട് എല്ലാവരും പറയുന്നുണ്ട്, ഇതിന് ദേശീയ അവാര്‍ഡ് കൊടുത്തില്ലെങ്കില്‍ പിന്നെ എന്തോന്നിന് കൊടുക്കും ചേച്ചി എന്ന്. അഞ്ചോ ആരോ പേര് മുറിക്കകത്ത് ഇരുന്ന് തീരുമാനിക്കുന്ന കാര്യങ്ങളാണ് അതൊക്കെ. എന്തോ എനിക്ക് അറിയില്ല. കിട്ടുകയാണെങ്കില്‍ വലിയ സന്തോഷം” എന്നാണ് മല്ലിക ഫില്‍മിബീറ്റിനോട് പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, മാര്‍ച്ച് 28ന് റിലീസ് ചെയ്ത ആടുജീവിതം മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് 50 കോടി എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ചിത്രം 16.7 കോടി രൂപ ആഗോളതലത്തില്‍ നിന്നും നേടിയിരുന്നു. 16 വര്‍ഷത്തെ ബ്ലെസിയുടെ പ്രയത്നങ്ങളെയും പൃഥ്വിരാജിന്റെ ഡെഡിക്കേഷനെയും പുകഴ്ത്തിയാണ് പ്രേക്ഷകര്‍ രംഗത്തെത്തുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ