മോഹന്‍ലാല്‍ അത്ര മണ്ടനൊന്നുമല്ല, കുറേ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് അറിയാം.. പൃഥ്വിര താരസംഘടനയുടെ തലപ്പത്തേക്ക് പോകില്ല: മല്ലിക സുകുമാരന്‍

‘അമ്മ’ സംഘടനയില്‍ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് മോഹന്‍ലാലിന് അറിയാമെന്നും നടി മല്ലിക സുകുമാരന്‍. ഒന്നും മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്ക് മാത്രമേ അമ്മയില്‍ സ്ഥാനമുള്ളു. ‘കൈനീട്ടം’ എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ അര്‍ഹതപ്പെട്ടവരെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും മല്ലിക മാധ്യമങ്ങളോട് പ്രതികരിച്ചു.

അമ്മയില്‍ എല്ലാവരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നത് വലിയ പാടാണ്. മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ അവിടെ പറ്റുകയുള്ളൂ. അവശരായവര്‍ക്ക് നല്‍കുന്ന കൈനീട്ടം പദ്ധതിയിലെ അപാകതകള്‍ താന്‍ ഇടവേള ബാബുവിനോട് പറഞ്ഞിരുന്നു. അര്‍ഹതപ്പെട്ട, അവശരായ ഒരുപാടു പേരുണ്ട്.

അവരെയൊക്കെ മാറ്റി നിര്‍ത്തിയിട്ട്, മാസം 15 ദിവസം വിദേശത്ത് പോകുന്നവര്‍ക്ക് കൈനീട്ടം കൊടുക്കല്‍ ഉണ്ടായിരുന്നു. അതൊന്നും ശരിയല്ല. മരുന്ന് വാങ്ങിക്കാന്‍ കാശില്ലാത്ത അഭിനേതാക്കള്‍ ഉണ്ട്. അവര്‍ക്കാണ് കൈനീട്ടം കൊടുക്കേണ്ടത്. മോഹന്‍ലാല്‍ അത്ര മണ്ടനൊന്നുമല്ല. കുറെയൊക്കെ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് മോഹന്‍ലാലിന് അറിയാം.

അമ്മയുടെ തുടക്കകാലത്തും പല തെറ്റുകളും പറ്റിയിട്ടുണ്ട്. അന്ന് അത് നടന്‍ സുകുമാരന്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിയമപരമായി ഓരോ കാര്യവും തിരുത്താന്‍ പറഞ്ഞതാണ്. അത് ചിലരുടെ ഈഗോ ക്ലാഷില്‍ അവസാനിച്ചു. സുകുമാരന്‍ മരിച്ചതിന് പിന്നാലെയാണ് അവര്‍ക്ക് അത് മനസിലായത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കുടം തുറന്നുവിട്ട ഭൂതത്തെ പോലെയായി. നടിയെ ആക്രമിച്ച കേസ് എവിടെ വരെ എത്തിയെന്ന് സര്‍ക്കാര്‍ പറയണം. അതിജീവിതയായ ആ പെണ്‍കുട്ടിക്ക് നേരെ അക്രമം നടന്നു എന്നത് സത്യമാണ്. അതിന്റെ പേരിലാണ് ഈ ചര്‍ച്ചകള്‍ തുടങ്ങിയതും പല സംഘടനകളും ഘോരഘോരം പ്രസംഗിച്ചതും.

ഏഴ് വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എന്തായെന്ന് സര്‍ക്കാര്‍ പറയണം. എന്നിട്ട് വേണം അവര്‍ ഇന്നലെ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയാന്‍. മോശം പെരുമാറ്റമുണ്ടായാല്‍ ആദ്യ തവണ തന്നെ വിലക്കുകയാണ് വേണ്ടത്. താരസംഘടനയുടെ തലപ്പത്തേക്ക് മകന്‍ കൂടിയായ നടന്‍ പൃഥ്വിരാജ് പോകില്ല എന്നാണ് തന്റെ വിശ്വാസം എന്നാണ് മല്ലിക പറയുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍