ആറേഴു സിനിമകള്‍ കഴിഞ്ഞപ്പോള്‍ ആ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു: മമിത ബൈജു

ഡോക്ടറാവാന്‍ ആഗ്രഹിച്ച് സിനിമാരംഗം തിരഞ്ഞെടുത്ത ആളാണു താനെന്ന് നടി മമിത ബൈജു. എന്നാല്‍ ആറേഴു സിനിമകള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ താനാമോഹം ഉപേക്ഷിച്ചെന്നും മമിത തുറന്നുപറഞ്ഞു. അച്ഛന്‍ ഡോക്ടറായതിനാല്‍ താനും ആ വഴി വരണമെന്നാണ് കുടുംബം ആഗ്രഹിച്ചതെന്നും എന്നാല്‍ അതിനി സാധ്യമല്ലെന്നും മമിത വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞാനൊരു ഡോക്ടറാവണം എന്നായിരുന്നു പപ്പയുടെയും ആഗ്രഹം. എന്നാല്‍ ആറേഴു സിനിമകള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു. പപ്പയ്ക്ക് ആദ്യം അതില്‍ വിഷമമുണ്ടായിരുന്നു. പിന്നെ പപ്പയും അത് ഉള്‍ക്കൊണ്ടു. കാരണം എന്താണെന്നാല്‍ സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സിനിമാ സംവിധായകന്‍ ആവുക ആയിരുന്നു പപ്പയുടെ സ്വപ്നം. പക്ഷേ, വീട്ടിലെ സാമ്പത്തികസാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല.

പപ്പ നന്നായി പഠിക്കുന്ന ആളായിരുന്നതുകൊണ്ട് പഠിച്ച് ഡോക്ടറായി. മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തു. അതിനുശേഷം അമൃത ആശുപത്രിയില്‍ റിസര്‍ച്ച് ചെയ്തു. അതിനുശേഷമാണ് ഞങ്ങളുടെ നാട്ടില്‍ തന്നെ സ്വന്തം ക്ലിനിക്ക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് ഡോക്ടര്‍ ആയ ആളാണു പപ്പ. ഡോക്ടറാവാന്‍ ആഗ്രഹിച്ച് സിനിമാരംഗം തിരഞ്ഞെടുത്ത ആളാണു ഞാന്‍- മമിത വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏറെ ആരാധകരുള്ള ഒരു താരമാണ് മമിത ബൈജു. ‘പ്രേമലു’ എന്ന ചിത്രം താരത്തിന് നല്‍കിയ കരിയര്‍ ബൂസ്റ്റ് വലുതാണ്. ഇപ്പോഴിതാ വിജയ്യുടെ അവസാന ചിത്രമായ ‘ദളപതി 69’ ല്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരം. ചിത്രത്തിന്റെ പൂജ വേളയിലെ താരത്തിന്‍രെ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു.

Latest Stories

പ്രസിഡന്റിനെതിരായ പ്രതിഷേധം: നൂറുകണക്കിന് അക്കൗണ്ടുകൾ പൂട്ടണമെന്ന് തുർക്കി; സർക്കാരിനെതിരെ കേസ് ഫയൽ ചെയ്ത് എക്സ്

വര്‍ഗീയത അവിടെ നിക്കട്ടെ.. 'എമ്പുരാന്‍' ഓപ്പണിങ് കളക്ഷന്‍ എത്ര? 50 കോടി കടന്നോ? കണക്കുകള്‍ ഇങ്ങനെ..

'കേന്ദ്ര വനംമന്ത്രിയുടെ കേരള സന്ദർശനം പ്രഹസനമാകരുത്'; മന്ത്രി എ കെ ശശീന്ദ്രൻ

പൊലീസുകാർക്ക് നേരെ യുവതിയുടെ ക്രൂരമർദ്ദനം; എസ്ഐയുടെ മൂക്കിടിച്ച് തകർത്തു, നാല് പേർക്ക് പരിക്ക്

മരിച്ച ശേഷം നിയമനം; ആത്മഹത്യ ചെയ്‌ത അധ്യാപിക അലീന ബെന്നിക്ക് ഒടുവിൽ നിയമനാംഗീകാരം

വ്യപാര യുദ്ധം രൂക്ഷമാകുന്നു; കാനഡ-യുഎസ് ബന്ധങ്ങളുടെ ഒരു യുഗം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

രാവിലെ റിലീസ് നടന്നില്ല, വൈകിട്ട് തിയേറ്ററിലെത്തി ആഘോഷമാക്കി വിക്രം; ഒടുവില്‍ ഓട്ടോയില്‍ മടക്കം, വീഡിയോ

IPL 2025: ആർസിബിയൊക്കെ കോമഡി ടീം അല്ലെ, കിരീടം ഒന്നും നേടാൻ...; കളിയാക്കലുമായി അമ്പാട്ടി റായിഡുവും സുബ്രഹ്മണ്യം ബദരീനാഥും; വീഡിയോ കാണാം

ജമാഅത്തെ ഇസ്ലാമി ദാവൂദിലൂടെ തീവ്രവാദ അജണ്ട ഒളിച്ചു കടത്തുന്നു; അജിംസ് എരപ്പന്‍; മൗദൂദിസ്റ്റുകള്‍ യുവതലമുറ വഴിപിഴപ്പിക്കുന്നു; മീഡിയ വണിനെതിരെ ഭാഷമാറ്റി കെടി ജലീല്‍

കനയ്യ കുമാർ കയറിയ ക്ഷേത്രം ​ഗം​ഗാജലം കൊണ്ട് കഴുകി വൃത്തിയാക്കി; വീഡിയോ പുറത്ത്, സംഭവം ബിഹാറിൽ