Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

‘മമ്മൂക്കയുടെ മനം മയക്കുന്നതും ഗാംഭീര്യമുള്ളതുമായ ശബ്ദത്തില്‍ ഒടിയന്‍ പൂര്‍ത്തിയായി’; നന്ദിയറിയിച്ച് ശ്രീകുമാര്‍ മേനോന്‍

, 10:51 am

മോഹന്‍ലാല്‍ ചിത്രം ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ലോകം. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 14 നാണ് പ്രദര്‍ശനത്തിനെത്തുക. റിലീസിംഗ് തിയതി അടുക്കും തോറും ആരാധകരുടെ ആകാംക്ഷയും പ്രതീക്ഷകളും വാനോളം ഉയരുകയാണ്. ചിത്രത്തിന്റെ നരേഷന്‍ നടന്‍ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിലായിരിക്കും എന്നതും ആരാധകരില്‍ ഉണര്‍ത്തിയിരിക്കുന്ന ആവേശം ചെറുതല്ല. മമ്മൂക്കയുടെ ഗാംഭീര്യ ശബ്ദത്തില്‍ ഒടിയന്‍ പൂര്‍ത്തിയായതിന്റെ സന്തോഷവും നന്ദിയും ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

‘മമ്മൂക്കയ്ക്ക് നന്ദി, നിങ്ങളുടെ മനം മയക്കുന്നതും ഗാംഭീര്യമുള്ളതുമായ ശബ്ദത്തില്‍ ഞങ്ങളുടെ ഒടിയന്‍ പൂര്‍ത്തിയായി. അതിരുകളില്ലാത്ത നന്ദി.’ ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിക്കൊപ്പം ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു. നേരത്തെ മോഹന്‍ലാലിന്റെ ‘1971 ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന മേജര്‍ രവി ചിത്രത്തിന്റെ നരേഷനും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഇത്തരത്തില്‍ പരസ്പരം സഹകരിക്കുന്നത് പതിവാണ്. മമ്മൂട്ടിയുടെ പഴശ്ശിരാജയില്‍ നരേഷന്‍ മോഹന്‍ലാലായിരുന്നു. ഒടിയന്റെ പകിട്ടിന് മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യം മാറ്റു കൂട്ടുമെന്നതില്‍ സംശയമില്ല.

ഇന്ന് ചിത്രം സെന്‍സര്‍ ചെയ്‌തേക്കുമെന്നാണ് വിവരം. ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Thank you Mammukka ❤Its a dream come true moment for all of us 😍Now with your captivating and thundering voice, our…

Posted by V A Shrikumar on Monday, 3 December 2018

Advertisement