മദ്യസേവ നടത്താത്ത ഞാന്‍ ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേയാണ്: മമ്മൂട്ടി

ഒരു കാലത്ത് തന്റെ എല്ലാമായിരുന്ന മുരളി എന്തിനാണ് അകന്നു പോയതെന്ന് അറിയില്ലെന്ന് മമ്മൂട്ടി. എന്തിനാണ് വേണ്ടിയാണ് മുരളി തന്നില്‍ നിന്നും അകന്നതെന്ന് അറിയില്ല. എങ്കിലും ഇന്നും അതൊരു വേദനയായി മനസിന്റെ കോണില്‍ കിടക്കുകയാണ് എന്നാണ് മമ്മൂട്ടി കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

താനും മുരളിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളില്‍ സുഹൃത്തുക്കളായാലും ശത്രുക്കളായാലും ഒരു ഇമോഷണല്‍ ലോക്ക് ഉണ്ടായിരിക്കും. അമരത്തിലായാലും ഇന്‍സ്പെക്ടര്‍ ബല്‍റാമിലായാലും അതുണ്ട്. ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ് ഞാന്‍. കഴിക്കാത്ത ആളുമാണ്.

ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് താന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേയാണ്. അത്രത്തോളം വികാരപരമായി അടുത്ത ആള്‍ക്കാരാണ് തങ്ങള്‍. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മുരളിക്ക് താന്‍ ശത്രുവായി. അദ്ദേഹം പിന്നെയങ്ങ് അകന്നകന്ന് പോയി. വേറെ എന്തെങ്കിലും കാരണങ്ങളുണ്ടാകാം. താനൊന്നും ചെയ്തിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു.

അഭിനയം കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് മുരളി. താരം വിടപറഞ്ഞിട്ട് 11 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. 2009 ഓഗസ്റ്റ് 6ന് ആണ് മുരളി അന്തരിച്ചത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 165 ഓളം സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍