സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളില്‍ യുവ അഭിനേതാക്കള്‍ പ്രതികരിക്കുന്നതിനെക്കുറിച്ച് മമ്മൂട്ടി. സോഷ്യല്‍ മീഡിയ പുതിയതാണെന്നും അവരെല്ലാം ചെറുപ്പകാരാണ് അതുകൊണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നതെന്നും അത് സ്വാഭാവികമാണെന്നും മമ്മൂട്ടി പറഞ്ഞു. ‘ക്രിസ്റ്റഫര്‍’ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിനിടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
പുതിയ ആള്‍ക്കാരല്ലേ? സോഷ്യല്‍ മീഡിയയും പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. ഞങ്ങളൊക്കെ പഴയ ആള്‍ക്കാരല്ലേ. സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയിട്ടുള്ളവരായിരിക്കും അവര്‍. അതുകൊണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നത്. സ്വാഭാവികം’, മമ്മൂട്ടി പ്രതികരിച്ചു.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഉദയകൃഷ്ണയാണ് തിരക്കഥ. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഫെബ്രുവരി ഒന്‍പതിന് ചിത്രം തിയേറ്ററുകളില്‍ എത്തും.