അന്നേ ഞാന്‍ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാന്‍: നന്ദി അറിയിച്ച് മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപര്‍വ്വത്തിന് വലിയ പ്രേക്ഷക പിന്തുണ തന്നെയാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. . മാര്‍ച്ച് മൂന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഏപ്രില്‍ ഒന്ന് മുതല്‍ ഹേട്സ്റ്റാറിലും സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ ചിത്രം വിജയകരമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറയുകയാണ് മമ്മൂട്ടി.

‘ഭീഷ്മപര്‍വ്വം ഒരു വലിയ വിജയമാക്കി തീര്‍ത്ത എല്ലാം പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാന്‍ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാന്‍. ടിക്കറ്റ് എടുക്കാത്തവര്‍ക്ക് കാണാന്‍ ഹോട്സ്റ്റാറില്‍ പടം വന്നിട്ടുണ്ട്. കാണാത്തവര്‍ക്ക് കാണാം. കണ്ടവര്‍ക്ക് വീണ്ടും കാണാം’, എന്നാണ് ഹോട്സ്റ്റാര്‍ പുറത്തിറക്കിയ വീഡിയോയില്‍ മമ്മൂട്ടി പറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.

റിലീസ് ദിവസം മുതല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോഴിതാ 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ്. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം ഇതുവരെ നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഇക്കാര്യം അറിയിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം