അതൊന്നും ശരിയാവില്ല, വെറുതെ അവസാനം.. ; ബിഗ് ബോസില്‍ കോടികള്‍ വാഗ്ദാനം ചെയ്തിട്ടും അവതാരകനാകാത്തതിന്റെ കാരണം മമ്മൂട്ടി

പ്രശസ്ത റിയാലിറ്റി ഷോ ബിഗ്‌ബോസിന്റെ മലയാളം വേര്‍ഷനില്‍ എപ്പോഴും മോഹലാല്‍ ആണ് ഹോസ്റ്റ്. നാല് സീസണുകളിലായി വളരെ മികച്ച പ്രകടനമാണ് നടന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ബിഗ്ബോസിന്റെ ഹോസ്റ്റായി ആദ്യം ക്ഷണിച്ചത് മമ്മൂട്ടിയെ ആയിരുന്നു.

അന്ന് ഹോസ്റ്റാവാന്‍ കോടികളാണ് അണിയറപ്രവര്‍ത്തകര്‍ മമ്മൂട്ടിക്ക് നല്കാന്‍ തയ്യാറായിരുന്നത്. എന്നാല്‍ തനിക്ക് ഹോസ്റ്റാകാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം തുറന്നുപറയുകയായിരുന്നു. അതേക്കുറിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ;

കൊക്കകോള പരസ്യത്തിന് കോടികളാണ് അവര്‍ എനിക്ക് വാഗ്ദാനം ചെയ്തത്. പക്ഷേ അന്ന് ഞാന്‍ അത് ഉപേക്ഷിച്ചു. അതിനെക്കാള്‍ വലിയ കോടികളാണ് ബിഗ്ഗ് ബോസിന് വേണ്ടി പറഞ്ഞത്. പക്ഷെ അത് ഉപേക്ഷിക്കാന്‍ പ്രത്യേകിച്ച് തിയറി ഒന്നും ഇല്ല.

നമ്മളെ കൊണ്ട് ആവില്ല എന്ന് വച്ചിട്ടാണ് വേണ്ട എന്ന് പറഞ്ഞത്. അത് എനിക്ക് ശരിയാവില്ല. വെറുതേ അവസാനം ശ്വാസം മുട്ടും നമ്മള്‍. അതുകൊണ്ടാണ്. വലിയ ഓഫറായിരുന്നു അത്.

നിലവില്‍ 15 ദിവസത്തിനായി 18 കോടി രൂപയാണ് മോഹന്‍ലാല്‍ പ്രതിഫലം വാങ്ങുന്നതെന്നാണ് സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ട്. 100 ദിവസത്തെ ഷോയാണ് ബിഗ്ബോസ്. പക്ഷെ15 ദിവസം മാത്രമേ മോഹന്‍ലാലിന് വരേണ്ടതുള്ളൂ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ