മാനസികമായി അതെന്നെ വല്ലാതെ ബാധിച്ചു, അതോടെയാണ് മരണത്തെ കുറിച്ച് ചിന്തിക്കുന്നത്: മമ്മൂട്ടി

മമ്മൂട്ടിയുടെ പഴയൊരു വീഡിയോയായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ വാപ്പയുടെ മരണത്തെക്കുറിച്ചാണ് വീഡിയോയില്‍  മമ്മൂട്ടി സംസാരിക്കുന്നത്. താന്‍ ഇല്ലാതിരിക്കുന്ന കാലം ആളുകള്‍ മമ്മൂട്ടി നല്ലൊരു നടനും നല്ല വ്യക്തിയുമാണെന്ന് പറയണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് മമ്മൂട്ടി പറയുന്നത്. മരണത്തെക്കുറിച്ച് താന്‍ ചിന്തിക്കുന്നത് പിതാവ് മരിച്ചപ്പോഴാണെന്നാണ് മമ്മൂട്ടി പറയുന്നത്.

മരണത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് എന്റെ വാപ്പ മരിച്ചപ്പോഴാണ്. അത് വല്ലാത്തൊരു നഷ്ടമായിരുന്നു. ചെറുപ്പത്തില്‍ വാപ്പയുടെ അനിയനും മറ്റ് ബന്ധുക്കളുമൊക്കെ മരിച്ചിട്ടുണ്ട്. പക്ഷെ എന്റെ വാപ്പ മരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അതോടെയാണ് മരണം എന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്” എന്നാണ് മമ്മൂട്ടി പറയുന്നത്.

എന്ത് നേടിയാലും അവസാനം ഇതാണല്ലോ എന്നോര്‍ക്കാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ തീര്‍ച്ചയായും എന്നാണ് മമ്മൂട്ടി നല്‍കുന്ന മറുപടി. അങ്ങനെയാണെങ്കില്‍ മത്സരബുദ്ധിയുണ്ടാകുമോ എന്നാണ് അവതാരകന്‍ ചോദിക്കുന്നത്. പക്ഷെ നമ്മള്‍ നമുക്ക് വേണ്ടി മാത്രമായിട്ടല്ല ജീവിക്കുന്നതെന്നാണ് മമ്മൂട്ടി നല്‍കുന്ന മറുപടി.

‘നമ്മള്‍ ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല. അവനവന് വേണ്ടി മാത്രം ജീവിക്കാന്‍ പറ്റില്ല. ലോകം നമ്മള്‍ മാത്രമല്ല. ഈ ലോകത്ത് ജീവിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും നമ്മളെക്കൊണ്ട് ജീവിക്കാനുള്ള സാഹചര്യമാകണം. എന്നാണ് മമ്മൂട്ടി പറയുന്നത്.

Latest Stories

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ

അമിത്ഷായുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് എക്‌സ്

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ