എന്തിനാ അവരെ കുറ്റപ്പെടുത്തുന്നെ; ആരാധകരെ പിന്തുണച്ച് മമ്മൂട്ടി

ആരാധകരെക്കുറിച്ച് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സിനിമ കാണാന്‍ വരുന്നവര്‍ എല്ലാവരും സിനിമാ ഫാന്‍സ് ആണ്. ഒരാളുടെ ഫാന്‍സ് മറ്റേയാളുടെ ഫാന്‍സ് അല്ലല്ലോയെന്ന് മമ്മൂട്ടി ചോദിക്കുന്നു . എല്ലാ സിനിമകളും എല്ലാവരും അവരവരുടേതായ രീതിയില്‍ ആസ്വദിക്കുന്നുണ്ട്. നമ്മള്‍ ഓരോ തരത്തില്‍ ആളുകളെ തരംതിരിക്കേണ്ടതില്ല. അത്തരത്തില്‍ നമ്മുടെ ഓഡിയന്‍സിനെ അങ്ങനെ ആക്ഷേപിക്കരുതെന്നും മമ്മൂട്ടി പറഞ്ഞു.

മാസ്സ് സിനിമയും ക്ലാസ് സിനിമയും ഒക്കെ ആസ്വദിക്കുന്നവരുണ്ട്. ഇത് രണ്ടും ആസ്വദിക്കുന്നവരും ഉണ്ട്. ശരിക്കും സിനിമ തിയേറ്ററില്‍ വന്ന് കാണുകയും സിനിമയെ വിജയിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അങ്ങനെയൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അവരുടെ ഒരു ഫേവറൈറ്റ് ആക്ടര്‍ ഉണ്ടാകും. നമുക്കും ഫേവറൈറ്റ് ആയിട്ടുള്ള കാര്യങ്ങളില്ലേ, മമ്മൂട്ടി ചോദിച്ചു.

സിനിമ കാണാന്‍ വരുന്ന ആള്‍ക്കാരെ ഒരു ചെറുവിഭാഗം വരുന്ന ആള്‍ക്കാര്‍ അവരുടെ അഭിപ്രായങ്ങളും ഡീഗ്രേഡിങ്ങും വഴി സ്വാധീനിക്കുന്നില്ലേ എന്ന ചോദ്യത്തിന് അത്തരത്തില്‍ സ്വാധീനിക്കപ്പെടുന്നത് ഒരു ചെറിയ വിഭാഗമാണെന്നായിരുന്നു നടന്റെ മറുപടി. ബോധപൂര്‍വം ഏതെങ്കിലും സിനിമയെ ഡീഗ്രേഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉറപ്പായും അതിന് തിരിച്ചുവരാന്‍ കഴിയും. പിന്നെ വിമര്‍ശനങ്ങളും നിരൂപണങ്ങളും ഒക്കെ പണ്ടും ഉണ്ടല്ലോ, മമ്മൂട്ടി പറഞ്ഞു.

Latest Stories

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി സമർപ്പിക്കണമെന്ന് കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് വാദം

'കുറ്റപത്രത്തിൽ ഗൗതം അദാനിയുടെ പേരില്ല, കെെക്കൂലി ആരോപണം അടിസ്ഥാനരഹിതം'; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം നൽകി ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്