ആരാധകര്‍ക്കൊപ്പം തന്റെ സിനിമകള്‍ കാണാറില്ലെന്ന് മമ്മൂട്ടി. താനങ്ങനെ സിനിമ കാണാന്‍ പോവാറില്ലെന്നും ഇത്രയും തിയേറ്ററുള്ള കേരളത്തില്‍ കുറച്ച് പേരുടെ കൂടെ മാത്രം സിനിമ കണ്ടാല്‍ ശരിയാവില്ല എന്ന് തോന്നിയത് അദ്ദേഹം പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം.
‘ഒരു പ്രാവിശ്യമേ സിനിമ കാണാന്‍ പറ്റുകയുള്ളൂ. ഞാനങ്ങനെ സിനിമ കാണാന്‍ പോവാറില്ല. ഫാന്‍സിനൊപ്പമിരുന്നു സിനിമ കാണാന്‍ തോന്നിയിട്ടില്ല. ഒരു ഷോയ്ക്കല്ലേ പോവാന്‍ പറ്റൂ. കേരളത്തിലിത്രേം തിയേറ്ററുകളുണ്ട്. ഒരു ഷോയ്ക്ക് പോയിട്ട് കാര്യമില്ലല്ലോ. കുറച്ച് പേര്‍ക്ക് വേണ്ടി മാത്രം അങ്ങനെ പോവണ്ട എന്ന് വെച്ചിട്ടാണ്. പിന്നെ തിയേറ്ററില്‍ എന്റെ പ്രസന്‍സ് ഉണ്ടെങ്കില്‍ അവരുടെ റിയാക്ഷന്‍ വേറെയായിരിക്കും. അവര്‍ക്ക് സിനിമ കാണാന്‍ നേരമുണ്ടാവില്ല. ഞാന്‍ എവിടേലുമൊക്കെയിരുന്നു സിനിമ കാണും,’ മമ്മൂട്ടി പറഞ്ഞു.
‘എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണ്. സിനിമക്ക് ഇന്ന ആളെ കേറ്റും ഇന്ന ആളെ കേറ്റില്ല എന്ന് ഫിയോക് പറയാന്‍ സാധ്യതയില്ല. എല്ലാവര്‍ക്കും ടിക്കറ്റ് കൊടുത്ത് കേറ്റും. അതില്‍ ഫാന്‍സ് ഉണ്ടാവാം. ഫാന്‍സ് അല്ലാത്തവരും കാണും,’ മമ്മൂട്ടി പ്രതികരിച്ചിരുന്നു.
ഭീഷ്മ പര്‍വത്തിന് ഫാന്‍സ് ഷോ ഇല്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.