അങ്ങനെ പറയില്ല കാരണം ഒരു കള്ളനല്ല ഞാന്‍: മമ്മൂട്ടി

താന്‍ കഥാപാത്രങ്ങള്‍ക്കല്ല അഭിനയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ് മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. പോക്കിരിരാജ സിനിമയിലേതു പോലുള്ള കഥാപാത്രവും ഭൂതകണ്ണാടി പോലുള്ള സിനിമകളിലെ കഥാപാത്രങ്ങളെയും താന്‍ കാണുന്നത് ഒരുപോലെയാണൈന്ന് അദ്ദേഹം പറഞ്ഞു. കഥാപാത്രത്തിന്റെ രൂപഘടനയോ വലുപ്പ ചെറുപ്പമോ നോക്കുന്ന ആളല്ല താനെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഇതുവരെ കഥാപാത്രത്തെയായി താന്‍ നോക്കിയിട്ടില്ലെന്നും എല്ലാ കഥാപാത്രങ്ങളും താന്‍ വളരെ ആത്മാര്‍ഥമായി ചെയ്തതെന്നും മമ്മൂട്ടി പറഞ്ഞു. ചോദ്യം വളരെ വേദനാജനകമാണെന്നും ഇനി ചോദിക്കരുതെന്നും നടന്‍ പറഞ്ഞു.

അല്ലാതെ കഥാപാത്രങ്ങളെ അല്ല ഞാന്‍ എന്‍ജോയ് ചെയ്യാറുള്ളത്. അല്ലെങ്കില്‍ ഞാനൊരു സത്യസന്ധതയില്ലാത്ത ആളായി പോകും. പോക്കിരിരാജ എന്ന സിനിമയില്‍ അഭിനയിച്ചത് ഞാന്‍ ആസ്വദിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ ഒരു കള്ളനാണ്. അങ്ങനെ ഒരു കള്ളനല്ല ഞാന്‍,’

‘ആ സിനിമയും ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. നന്‍പകല്‍ നേരത്ത് മയക്കത്തിലേത് പോലുള്ള കഥാപാത്രങ്ങളും ഞാന്‍ ആസ്വദിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ രൂപഘടനയോ വലുപ്പ ചെറുപ്പമോ ഒന്നും ഞാന്‍ നോക്കാറില്ല,’

നിങ്ങളുടെ ഈ ചോദ്യം വളരെ വേദനാജനകമാണ്. കാരണം അത് ഞാന്‍ വളരെ ആത്മാര്‍ത്ഥമായിട്ട് ചെയ്ത ആളാണ്. അത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്നും ഇതാണ് ഇഷ്ടപ്പെടുന്നതെന്നും പറയുന്നത് വളരെ സങ്കടകരമാണ്. അത് ഇനി ചോദിക്കരുത്,’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍