ഈ പടത്തില്‍ ഉണ്ണി മുകുന്ദനാണ് ഹീറോ: മാമാങ്കത്തെ കുറിച്ച് മമ്മൂട്ടി

മലയാള സിനിമാ ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് മാമാങ്കം. എം. പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയുടെ ഓഡിയോ ലോഞ്ച് അടുത്തിടെ കൊച്ചിയില്‍ നടന്നിരുന്നു. ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് ഹീറോയെന്നാണ് മമ്മൂട്ടി പറയുന്നത്.

“ഈ പടത്തില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഹീറോ. ഉണ്ണി മുകുന്ദന് പ്രേമമുണ്ട്, പാട്ടുണ്ട്, ഫൈറ്റുണ്ട്. ഇതൊന്നും എനിക്കില്ല.” ചിരിയോടെ മമ്മൂട്ടി പറഞ്ഞു. “ഇതിലെനിക്ക് ഫൈറ്റുണ്ട്, പ്രേമമൊന്നുമില്ല. ആരെ പ്രേമിക്കാന്‍.” സരസമായി തന്നെ മമ്മൂട്ടി പറഞ്ഞു. “ഓര്‍ഗാനിക് ആയിട്ടുള്ള സിനിമയാണ് മാമാങ്കം. സാധാരണയായി ചരിത്ര സിനിമകളില്‍ കാണാറുള്ള അത്ഭുത പ്രവര്‍ത്തികളൊന്നും ഈ സിനിമയിലില്ല. ഗ്രീന്‍ മാറ്റുകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. 15 ശതമാനത്തോളം വി.എഫ്.എക്സ് വര്‍ക്കുകള്‍ മാത്രമേ മാമാങ്കത്തില്‍ ഉപയോഗിച്ചിട്ടുള്ളു.” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയൊരുക്കിയ ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തഹ്ലാന്‍ തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. പ്രവാസി വ്യവസായി വേണു കുന്നപ്പള്ളി നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എം. ജയചന്ദ്രനാണ്. നവംബര്‍ 21-ന് ലോകവ്യാപകമായി ചിത്രം പ്രദര്‍ശനത്തിനെത്തും.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം