കിടന്നാല്‍ അഴുക്ക് പറ്റും, മേക്കപ്പ് പോകും എന്ന പ്രശ്‌നങ്ങളൊന്നുമില്ല; വൈറല്‍ ചിത്രത്തെ കുറിച്ച് മമ്മൂട്ടി

‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയുടെ ഷൂട്ടിംഗിനിടെ നിലത്ത് കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രത്ത കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. ‘ക്രിസ്റ്റഫര്‍’ സിനിമയുടെ പ്രസ് മീറ്റിനിടെയാണ് താരം ചിത്രത്തെ കുറിച്ച് സംസാരിച്ചത്.

ആ ഫോട്ടോ എപ്പോള്‍ എടുത്തതാണെന്ന് ഓര്‍മയില്ല. ഞാന്‍ അവിടെ കിടക്കുന്ന സീന്‍ ഉണ്ടെന്ന് തോന്നുന്നു. അവിടെ കിടക്കാന്‍ വലിയ സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. കിടന്നാല്‍ അഴുക്ക് പറ്റും, പാന്റ് ചുളിയും, മേക്കപ്പ് പോകും എന്നുള്ള പ്രശ്നങ്ങളൊന്നുമില്ല. ആ മുണ്ടും ഷര്‍ട്ടും തന്നെയാണ് സിനിമയില്‍ ത്രൂ ഔട്ട് ഉള്ളത്.

അത് രണ്ട് മൂന്ന് ജോഡിയുണ്ടെന്ന് തോന്നുന്നു. അപ്പോഴത് പിന്നേം പിന്നേം കഴുകിയിടുന്നു. അതുകൊണ്ട് പ്രത്യേകിച്ച് അഴുക്കൊന്നും പറ്റാനില്ല. അതിനകത്ത് ഉള്ള അഴുക്കിനേക്കാള്‍ കൂടുതല്‍ കിടക്കുന്ന സ്ഥലത്തും ഇല്ല. അങ്ങനെ കിടന്നതാണ് താന്‍. സിനിമയില്‍ അമ്പലത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന ഒരു സീനുണ്ട്.

അത് കഴിഞ്ഞിട്ടുള്ള ഷോട്ടിന് മുമ്പ് അവിടെ കിടന്ന് ഒന്ന് കണ്ണടച്ചെന്നെ ഒള്ളൂ. അതാണ് സത്യം. അതിന്റെ പുറകില്‍ വേറെ കഥയൊന്നും ഇല്ല താന്‍ എന്നാണ് മമ്മൂട്ടി പറയുന്നത്. അതേസമയം, ജനുവരി 19ന് പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കത്തിന് ഗംഭീര പ്രതികരണങ്ങള്‍ ആയിരുന്നു ലഭിച്ചത്.

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും ഒരു പോലെ ശ്രദ്ധ നേടിയിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി