ഞാനും ഒരു ആരാധകന്‍, ഇനിയൊരു ജന്മമുണ്ടെങ്കില്‍ യേശുദാസിനെ പോലെ ഒരു ഗായകനാകണം: മമ്മൂട്ടി

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി. താന്‍ അദ്ദേഹത്തിന്റെ ഒരു ആരാധകനാണെന്നും ഇനിയൊരു ജന്മമുണ്ടെങ്കില്‍ യേശുദാസിനെ പോലെ ഒരു ഗായകനാകാനാണ് ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു.

‘ഗാനഗന്ധര്‍വ്വന്റെ ആരാധകനാണ് ഞാന്‍. ഇനിയൊരു ജന്മമുണ്ടെങ്കില്‍ യേശുദാസിനെ പോലൊരു ഗായകനാകണം എന്നാണ് എന്റെ മോഹം. ഞാന്‍ നായകനായി ആദ്യമഭിനയിച്ച ‘മേള’യില്‍ എനിക്കു വേണ്ടി യേശുദാസ് പാടുന്നുവെന്ന് കേട്ടപ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു.

യേശുദാസിനെ ഞാന്‍ ആദ്യമായി അടുത്തു കാണുന്നതും പരിചയപ്പെടുന്നതും സ്‌ഫോടനത്തിന്റെ പൂജാവേളയിലാണ്. പൂജയ്ക്ക് വന്ന യേശുദാസ് കറുത്ത മുണ്ടും വെള്ള ജൂബയും രുദ്രാക്ഷവും ഭസ്മക്കുറിയുമൊക്കെ അണിഞ്ഞിരുന്നു. ശബരിമലയിലേക്ക് പോകാനുള്ള തിരക്കിനിടയിലും ‘എന്താ മോനേ’യെന്ന് വിളിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു.

പിന്നീട് ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമായി. കുടുംബ സുഹൃത്തുക്കളായി. യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ് എന്റെ ആരാധകനാണെന്നും യേശുദാസിന്റെ ശബ്ദം ഏറ്റവും നന്നായി ചേരുന്നത് എനിക്കാണെന്നുമൊക്കെ പറഞ്ഞ് കേള്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം തോന്നാറുണ്ട്’- മമ്മൂട്ടി പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു