‘മമ്മൂക്ക ഫാന്‍സ്’ എന്ന് പറയുന്നത് തന്നെ വിഷമിപ്പിക്കുന്ന പ്രയോഗമാണെന്ന് മമ്മൂട്ടി. ഫാന്‍സ് മാത്രമല്ല സിനിമ കാണുന്നത്. സിനിമ കാണുന്നവര്‍ എല്ലാവരും ഫാന്‍സ് ആണ്, എന്നാല്‍ എല്ലാ സിനിമകളും കാണാത്തവരുണ്ടെന്നും ‘ക്രിസ്റ്റഫര്‍’ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ മമ്മൂട്ടി പറഞ്ഞു.
ദുബായിലാണ് പ്രസ് മീറ്റ് നടന്നത്. ഫാന്‍സ് മാത്രമല്ല സിനിമ കാണുന്നത്. സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്. ചിലര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ടാകും. എല്ലാ സിനിമകളും കാണുന്നവരുമുണ്ട്. എല്ലാ സിനിമകളും കാണാത്തവരുമുണ്ട്. ക്രിസ്റ്റഫര്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള സിനിമയാണ്.
ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ ഉള്ളതാണ് ക്രിസ്റ്റഫര്‍. അല്ലാതെ സിനിമ നിലനില്‍ക്കില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. അതേസമയം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തും. ഉദയകൃഷ്ണയാണ് തിരക്കഥ.
ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത് എന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസര്‍ നല്‍കിയ സൂചന.
അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.