മമ്മൂക്കയുടെ ആ ഒരൊറ്റ ഡയലോഗ്, അതോടെ എന്റെ പേടിയെല്ലാം പറന്നു പോയി: ഹരീഷ് കണാരന്‍

മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ ഹരീഷ് കണാരന്‍. പുത്തന്‍പണം, അച്ഛാദിന്‍, ഷൈലോക്ക് എന്നീ സിനിമകളിലാണ് ഹരീഷ് കണാരന്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത്.
മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ, മാര്‍ത്താണ്ഡന്‍ സര്‍ സംവിധാനം ചെയ്ത അച്ഛാദിന്‍ ആയിരുന്നു.

എനിക്ക് തമിഴ് ആണ് പറയേണ്ടിരുന്നത്. അത്ര വശമില്ലാത്ത ഭാഷയും. ഒരുവിധം ഒപ്പിച്ച് പറഞ്ഞു. മമ്മൂക്കയെ ആദ്യമായി കാണുമ്പോഴുള്ള ടെന്‍ഷന്‍. തെറ്റിപ്പോകുമോ, തെറ്റിയാല്‍ മൂപ്പര് ഏതെങ്കിലും പറയുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു’, ഹരീഷ് പറയുന്നു.

‘ആദ്യ ദിവസം മമ്മൂക്കയെ കാണുകയാണ്. ഞാന്‍ സീനിന് റെഡിയായി മമ്മൂക്കയെ കാത്തുനില്‍ക്കുകയാണ്. അപ്പോഴിതാ മമ്മൂക്ക എന്റെ അടുത്തേക്ക് വരുന്നു. എനിക്കൊരു ഷേക്ക് ഹാന്റ് ഒക്കെ തന്നു. എന്നിട്ട് ചോദിക്കുകയാണ്, എന്തൊക്കെയാണ് ബാബുവേട്ടാ സുഖമല്ലേ എന്ന്. ആ ഒരൊറ്റ ഡയലോഗില്‍ ഞാന്‍ ഫ്രീയായി’, ഹരീഷ് കണാരന്‍ പറഞ്ഞു.

പുറമേ കാണുന്നത് പോലെ അത്ര ഗൗരവക്കാരനൊന്നുമല്ല, ചെറിയ തമാശ കേട്ടാലും പൊട്ടിച്ചിരിക്കുന്ന ആളാണ് മമ്മൂട്ടിയെന്ന് ഹരീഷ് പറയുന്നു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന