Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

അനിയാ ഇതിനൊക്കെ എന്തിനാണ് മെസേജ്, എവിടെയാ എത്തേണ്ടതെന്ന് മാത്രം പറയൂ; ജയറാമിനായി കൈകോര്‍ത്ത് മോഹന്‍ലാലും മമ്മൂട്ടിയും

, 11:05 am

ജയറാം ചിത്രം ഗ്രാന്‍ഡ് ഫാദറിന്റെ പൂജയ്ക്ക് മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചാണ് എത്തിയത്. ഇരുവരുടെയും സാന്നിദ്ധ്യം തനിക്ക് സ്വപ്‌ന സാക്ഷാത്കാരമാണെന്നാണ് ജയറാം പറയുന്നത്. തന്റെ ഒരു ചിത്രത്തിന്റെ പൂജയ്ക്ക് ഇത്രയും സന്തോഷിച്ചത് ആദ്യമായിട്ടാണെന്നും ഇരുവരും തനിക്ക് ജ്യേഷ്ഠന്‍മാരെ പോലെയാണെന്നും ജയറാം വെളിപ്പെടുത്തുന്നു. ‘ഞാന്‍ സിനിമയില്‍ എത്തുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ ദൂരെ നിന്നും അത്ഭുതത്തോടെയും ആശ്ചര്യത്തോടെയും മാത്രം നോക്കിക്കണ്ടിരുന്ന ഞാന്‍ മനസ്സില്‍ ആരാധിച്ചു കൊണ്ടിരുന്ന ഇപ്പോഴും ആരാധിച്ചു കൊണ്ടിരിക്കുന്ന രണ്ട് ജ്യേഷ്ഠന്മാര്‍. ഞാന്‍ സിനിമയിലെത്തി മുപ്പതുവര്‍ഷം പിന്നിടുമ്പോഴും ഒരനുജനെപ്പോലെ അവര്‍ എനിക്ക് സ്‌നേഹം നല്‍കി കൊണ്ടിരിക്കുന്നു. ചേട്ടന്മാരെ പോലെ ഞാന്‍ അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാത്രമാണെന്ന് എനിക്കുതോന്നുന്നു, വെറുമൊരു ഫോണ്‍ മെസേജിലൂടെ അവര്‍ ഇവിടെ വരാമെന്നു പറഞ്ഞത്.’

‘ലാല്‍ സാറിനാണ് ഞാന്‍ ആദ്യം മെസേജ് അയക്കുന്നത്. ‘ലാലേട്ടാ എന്റെയൊരു പടത്തിന്റെ പൂജയ്ക്ക് വന്നൊന്ന് വിളക്കു കൊളുത്തി തരുമോ?’. ‘അനിയാ ഇതിനൊക്കെ എന്തിനാണ് മെസേജ്, എവിടെയാ എത്തേണ്ടതെന്നുമാത്രം പറയൂ,’-ഇങ്ങിനെയായിരുന്നു അദ്ദേഹം എനിക്കു തിരിച്ച് അയച്ച മെസേജ്’.

‘അതുപോലെ തന്നെ മമ്മൂക്കയ്ക്കും മെസേജ് അയച്ചു. അദ്ദേഹം മൂന്നാം തിയതി രാവിലെ അവിടെ ഉണ്ടാകുമെന്നാണ് തിരിച്ച് അയച്ചത്. രാവിലെ വന്നുവെന്ന് മാത്രമല്ല ഈ സ്റ്റേജ് കെട്ടുന്നതിനു മുമ്പേ അദ്ദേഹം ഇവിടെ എത്തിയിരുന്നു. ‘എല്ലാം ആയോടാ’ എന്നുചോദിച്ച് രണ്ടുപ്രാവശ്യം വന്നുപോകുകയും ചെയ്തു. ഇതൊക്കെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത കാര്യങ്ങളാണ്.’-ജയറാം പറഞ്ഞു.

കുമ്പസാരം എന്ന ചിത്രത്തിനു ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗ്രാന്‍ഡ് ഫാദര്‍. ഷാനി ഖാദറിന്റേതാണ് കഥ. അജിത സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 20നു ആരംഭിക്കും.

Advertisement