മമ്മൂട്ടിയും മോഹന്‍ലാലുമാണ് പവര്‍ ഗ്രൂപ്പ്.. 'അമ്മ'യിലെ സ്ത്രീകളാരും ഹേമാ കമ്മീഷനില്‍ മൊഴി കൊടുത്തിട്ടില്ല, ആരെയും വിളിച്ചിട്ടുമില്ല: പൊന്നമ്മ ബാബു

മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഞങ്ങളുടെ പവര്‍ ഗ്രൂപ്പ് എന്ന് നടി പൊന്നമ്മ ബാബു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച് സംസാരിക്കവെയാണ് സിനിമയിലെ പവര്‍ ഗ്രൂപ്പ് എന്ന വിഷയത്തിലും പൊന്നമ്മ സംസാരിച്ചത്. ഹേമാ കമ്മിറ്റി ‘അമ്മ’ സംഘടനയിലെ സ്ത്രീകളെ ആരെയും സമീപിച്ചിട്ടില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മാത്രമാണ് മൊഴി രേഖപ്പെടുത്താന്‍ പോയിട്ടുള്ളത് എന്നും പൊന്നമ്മ ബാബു വ്യക്തമാക്കി.

ഹേമ കമ്മിറ്റി അമ്മയിലെ ഒരു സ്ത്രീ അംഗത്തിനെയും സമീപിച്ചിരുന്നില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് മൊഴി രേഖപ്പെടുത്താനായി പോയിട്ടുള്ളത്. അവര്‍ ബാധിക്കപ്പെട്ടവരാണെങ്കില്‍ അവരോട് അങ്ങനെ പെരുമാറിയവര്‍ തെറ്റാണ് ചെയ്തത്. എന്നാല്‍ ഇവര്‍ യഥാര്‍ത്ഥ ഇരകള്‍ അല്ല എങ്കില്‍ ശിക്ഷ അനിവാര്യമാണ്. 222 സ്ത്രീകള്‍ അമ്മയില്‍ ഉണ്ട്, ഞങ്ങളെയാരും ഈ കമ്മീഷന്‍ വിളിച്ചിട്ടില്ല.

എന്റെ അറിവില്‍ അമ്മയിലെ സ്ത്രീകളാരും മൊഴി കൊടുത്തിട്ടില്ല. ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ ചെയ്തതെല്ലാം ശരിയാണ്. അവരെ ഒരിക്കലും കുറ്റം പറയാന്‍ സാധിക്കില്ല. ഈ ഡബ്ല്യസിസി തുടങ്ങിയ സമയത്ത് ഞങ്ങളെയാരെയും വിളിച്ചില്ല. അമ്മയിലെ സ്ത്രീകള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവുമ്പോള്‍ ഡബ്ല്യൂസിസി ഇടപെടാറില്ല.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഡബ്ല്യൂസിസി എന്തെങ്കിലും ചെയ്യുന്നത് കാണുന്നത്. ഏറ്റവും അധികം സ്ത്രീകള്‍ ഉള്ളത് അമ്മയിലാണ്. ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അമ്മയിലെ മൊത്തം സ്ത്രീകള്‍ക്കും അപമാനം നേരിട്ടിരിക്കുകയാണ്. അമ്മ സംഘടനയിലെ പ്രതിസന്ധിയും എടുത്തു പറയേണ്ടതാണ്.

മോഹന്‍ലാലിന് ശേഷം ഇനിയാര് എന്നത് എല്ലാവരും ഉറ്റു നോക്കുന്ന വിഷയമാണ്. എല്ലാവരും കരുതുന്ന പോലെ പുതിയ ആളുകളെ അല്ലെങ്കില്‍ യുവ താരങ്ങളെയൊന്നും അമ്മ വിളിക്കാത്തതു കൊണ്ടല്ല. അവര്‍ എല്ലാവരും മനപ്പൂര്‍വം മാറി നില്‍ക്കുന്നതാണ്. ജനറല്‍ ബോഡിയിലൂടെ ഒരു തീരുമാനം എന്തായാലും ഉണ്ടാവും.

ഞങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായിട്ട് തന്നെ ഈ പ്രതിസന്ധിയെ നേരിടും. പിന്നെ എല്ലാവരും പറയുന്നത് പവര്‍ഗ്രൂപ്പിനെ കുറിച്ചാണ്. എന്താണ് പവര്‍ ഗ്രൂപ്പ് എന്ന് പോലും മനസിലാവുന്നില്ല. ഇനി അങ്ങനെയൊരു പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ തന്നെ ഞങ്ങള്‍ക്കത് മമ്മൂക്കയും ലാലേട്ടനുമാണ് എന്നാണ് പൊന്നമ്മ ബാബു കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു