ഇത്ര വൈകാരികമായി അവതരിപ്പിച്ചത് എന്തുകൊണ്ടാണ്? ആ ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ മറുപടി എല്ലാവരെയും അമ്പരപ്പിച്ചു

മമ്മൂട്ടിയെ നായകനാക്കി റാം ഒരുക്കിയ ചിത്രമാണ് പേരമ്പ്. മമ്മൂട്ടി, സാധന എന്നിവര്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രം വലിയ നിരൂപക പ്രശംസയാണ് നേടിയെടുത്തത്. രോഗബാധിതയായ മകള്‍ക്കൊപ്പം ജീവിക്കുന്ന അമുദവന്‍ എന്ന അച്ഛന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ചിത്രവുമായി ബന്ധപ്പെട്ടു ഒരാള്‍ മമ്മൂട്ടിയോട് ചോദിച്ച ഒരു ചോദ്യവും അതിനു മമ്മൂട്ടി നല്‍കിയ ഉത്തരവും എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ റാം. ഒരു പുരസ്‌കാരദാന ചടങ്ങില്‍ മമ്മൂക്കയോട് എങ്ങനെ ഈ സിനിമ ഇത്ര വൈകാരികമായി ചെയ്തു എന്നാണ് അവതാരകന്‍ ചോദിച്ചത്. അതിനു മമ്മൂട്ടി നല്‍കിയ മറുപടി, എന്റെ മകള്‍ക്കാണ് ഇത് വന്നതെങ്കില്‍ എന്ന് ഞാന്‍ ഉള്ളില്‍ ചിന്തിച്ചു എന്നാണ്. മമ്മൂട്ടി പറഞ്ഞ ആ ഉത്തരത്തില്‍ ആ നടന്റെയും ആ പിതാവിന്റെയും എല്ലാ വികാരങ്ങളും ഉണ്ടായിരുന്നു എന്നും റാം കൂട്ടിച്ചേര്‍ക്കുന്നു.

അതിമനോഹരമായി ആണ് മമ്മൂട്ടി ആ വേഷം ചെയ്തത് എന്നും ഒട്ടും നാടകീയത ഇല്ലാതെ മമ്മൂട്ടി അമുദവന് ജീവന്‍ പകര്‍ന്നെന്നും റാം പറഞ്ഞു. താന്‍ ഉദ്ദേശിക്കുന്നതിനു മുകളില്‍ ഒരു നടന്‍ അഭിനയിക്കുമ്പോള്‍ ആണ് ഒരു സംവിധായകന് ഒട്ടും സമ്മര്‍ദ്ദം ഇല്ലാതെ ജോലി ചെയ്യാന്‍ കഴിയുന്നത് എന്നും, മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ കിട്ടിയത് കൊണ്ടാണ് പേരമ്പ് പോലുള്ള ചിത്രം ഇത്ര നന്നായി ചെയ്യാന്‍ തനിക്കു സാധിച്ചതെന്നും റാം പറയുന്നു.

പാപ്പാ എന്ന മകള്‍ ആയി സാധനയും ഗംഭീര പ്രകടനം കാഴ്ച വെച്ച ചിത്രത്തില്‍ അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Latest Stories

ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് അനുമതി നല്‍കാം; കേരളത്തിലെ തോറിയത്തെ ലക്ഷ്യമിട്ട് പദ്ധതി; സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച് കേന്ദ്രം

ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെ സിബിസിഐ ആസ്ഥാനം സന്ദര്‍ശിച്ച് ജെപി നദ്ദ; അനില്‍ ആന്റണിയും ടോം വടക്കനും ഒപ്പം

മാസ് ഫോമില്‍ സൂര്യ, കണക്കുകള്‍ തീര്‍ക്കാന്‍ 'റെട്രോ'; കാര്‍ത്തിക് സുബ്ബരാജ് ഐറ്റം ലോഡിങ്, ടീസര്‍ വൈറല്‍

ടെലികോം കമ്പനികളുടെ കൊള്ള വേണ്ടെന്ന് ട്രായ്; ഇനി ഉപയോഗിക്കുന്ന സേവനത്തിന് മാത്രം പണം

ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു, രാത്രി മുഴുവന്‍ മദ്യപിക്കും, വലിക്കും.. പക്ഷെ: ആമിര്‍ ഖാന്‍

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍