സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: പ്രതികരണവുമായി മമ്മൂട്ടി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിന്ദനങ്ങളുമായി മമ്മൂട്ടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് മന്ത്രി സജി ചെറിയാന്‍ ഇന്ന് പ്രഖ്യാപിച്ചത്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമ. ജയസൂര്യ വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായി തരഞ്ഞെടുക്കപ്പെട്ടു. കപ്പേളയിലെ അഭിനയം അന്ന ബെന്നിനെ മികച്ച നടിയാക്കി. മികച്ച സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ. മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രമായി അയ്യപ്പനും കോശിയും തരഞ്ഞെടുക്കപ്പെട്ടു.

മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയമാണ്. നവാഗത സംവിധായകനുള്ള അവാര്‍ഡ് കപ്പേളയിലൂടെ മുഹമ്മദ് മുസ്തഫ കരസ്ഥമാക്കി. ആഖ്യാനത്തിന്റെ പിരിയന്‍ ഗോവണികള്‍ എന്ന ഗ്രന്ഥം എഴുതിയ പികെ സുരേന്ദ്രന്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് നേടി. അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍ എന്ന ലേഖനത്തിന് ജോണ്‍ സാമുവല്‍ മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് നേടി.

മികച്ച വിഷ്വല്‍ എഫക്ട്‌സിനുള്ള അവാര്‍ഡ് ലൗ നേടി. മികച്ച പുരുഷ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ഷോബി തിലകനും സ്ത്രീ വിഭാഗത്തില്‍ റിയ സൈറയും (അയ്യപ്പനും കോശിയും) അവാര്‍ഡ് നേടി. ആര്‍ട്ടിക്കിള്‍ 21 ലൂടെ റഷീദ് അഹമ്മദ് മികച്ച മേക്കപ്പ്മാനായി. സീ യൂ സൂണിലൂടെ മഹേഷ് നാരായണന്‍ മികച്ച ചിത്രസംയോജകനുള്ള അവാര്‍ഡ് നേടി.