പ്രേംനസീറിൻറെയും രതീഷിൻറെയും സംവിധാനമോഹം അന്ന് തല്ലിക്കെടുത്തിയത് മമ്മൂട്ടിയോ..?

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻമാരാണ് പ്രേം നസീറും രതീഷും. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇരുവർക്കും സംവിധാന മോഹമുണ്ടായിരുന്നുവെന്നും ആ മോഹം മമ്മൂട്ടി ഇല്ലാതാക്കി എന്ന തരത്തിൽ നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് സംവിധായകനായ ടി.എസ്.സുരേഷ് ബാബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അ​​ദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. രതീഷിനും പ്രേം നസീറിനും മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ മമ്മൂട്ടി അതിനുള്ള ഡേറ്റ് കൊടുക്കാതെ കബിളിപ്പിച്ചു എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്ത് വന്നത് എന്നാൽ ആ വാർത്തകളിൽ സത്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആ സമയത്ത് മമ്മൂട്ടിയുടെ ഒപ്പമുള്ള ആളായിരുന്നു താൻ. പ്രേം നസീർ ചോദിച്ചാൽ അങ്ങോട്ട് ഡേറ്റ് കൊടുക്കാൻ തയ്യാറായി നിന്ന വ്യക്തിയാണ് മമ്മൂട്ടി. ആദ്യം ഇക്കാര്യം പറഞ്ഞ് പ്രേം നസീർ വിളിച്ചപ്പോൾ സാർ ഡേറ്റ് പറഞ്ഞാൽ മതി താൻ വന്നോളം എന്നാണ് മമ്മൂട്ടി അദ്ദേഹത്തോട് പറഞ്ഞത്. പിന്നീട് ആ പ്രോജക്ട് നടക്കാതെ പോകുകയായിരുന്നു.

അതുപോലെ രതീഷുമായി നല്ല  സൗഹൃദം സൂക്ഷിച്ച വ്യക്തിയാണ് മമ്മൂട്ടി. മുന്നേറ്റമായിരുന്നു രതീഷും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം. മുന്നേറ്റത്തിൽ നായകനായെത്തിയത് രതീഷ് ആയിരുന്നെങ്കിലും ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ