അജിത്തിനേക്കാള്‍ ഒരുപടി മുന്നില്‍ മമ്മൂട്ടി, തുറന്നുപറഞ്ഞ് ദേവയാനി

സിനിമ മേഖലയില്‍ തനിക്കൊപ്പം അഭിനയിച്ച നടന്മാരെ കുറിച്ച് മനസ്സ് തുറന്ന് നടി ദേവയാനി. മമ്മൂട്ടി, അജിത്, ജയറാം, വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങിയ നടന്മാരെ കുറിച്ചുള്ള ഓര്‍മ്മകളും നടി പങ്കുവെച്ചു. സുഹാസിനി അവതരിപ്പിക്കുന്ന ‘സംതിംഗ് സ്‌പെഷ്യല്‍ വിത്ത് സുഹാസിനി’ എന്ന പരിപാടിയിലാണ് നടന്മാരോടൊത്തുള്ള ഷൂട്ടിംഗ് അനുഭവം തുറന്നു പറഞ്ഞത്.

ദേവയാനിക്ക് നല്‍കിയ ചിത്രങ്ങളില്‍ ഓരോന്നുവീതം എടുക്കാന്‍ സുഹാസിനി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ മമ്മൂട്ടിയുടെ ചിത്രം ലഭിച്ചപ്പോള്‍ അജിത്താണോ മമ്മൂട്ടിയാണോ സുന്ദരന്‍ എന്ന് സുഹാസിനി ചോദിച്ചു. രണ്ടുപേരും എന്നായിരുന്നു ദേവയാനി ആദ്യം പറഞ്ഞത്. എന്നിരുന്നാലും ഒരുപടിക്ക് മുന്നില്‍ മമ്മൂട്ടിയാണെന്നും അവര്‍ പറഞ്ഞു.

തന്റെയും ചോയിസ് അതാണെന്ന് സുഹാസിനിയും കൂട്ടിച്ചേര്‍ത്തു. ഒരു ഗോസിപ്പ് കിട്ടിയെന്നും ഇത് താന്‍ ദേവയാനിയുടെ പങ്കാളിയോട് പറയുമെന്നും സുഹാസിനി തമാശരൂപത്തില്‍ പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞ കാര്യം അദ്ദേഹം അംഗീകരിക്കുമെന്നായിരുന്നു ദേവയാനിയുടെ മറുപടി.

‘സിനിമയാണ് എല്ലാം. എപ്പോഴും അത് കൂടെയുണ്ടാകണം. സിനിമയില്‍ എന്നും ഞാനും ഉണ്ടാകണം എന്നാണ് ആഗ്രഹിക്കുന്നത്’, ദേവയാനി പറഞ്ഞു.

നല്ല തമാശക്കാരനാണ് ജയറാമെന്ന് പരിപാടിയില്‍ ദേവയാനി പറഞ്ഞു. പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രം ഒരിക്കലും മറക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി നായകനായ തമിഴ് ചിത്രം മറുമലര്‍ച്ചിയില്‍ ദേവയാനിയായിരുന്നു നായിക. നിരവധി മലയാളചിത്രങ്ങളിലും ദേവയാനി നായികയായി എത്തിയിട്ടുണ്ട്.

Latest Stories

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ

അമിത്ഷായുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് എക്‌സ്

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ