മമ്മൂക്ക ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച അഭിനേതാവ്; 'റോഷാക്ക്' കണ്ട് അനൂപ് മേനോന്‍

തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയില്‍ എത്തിയ ‘റോഷാക്ക്’ സിനിമ വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടുകയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി എത്തിയ മമ്മൂട്ടിയുടെ മൈന്യൂട്ട് ആയിട്ടുള്ള അഭിനയ മികവ് വരെ പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. ചിത്രം കണ്ട് പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍.

ഈ മണ്ണില്‍ ജനിച്ച ഏറ്റവും മികച്ച അഭിനേതാവാണ് മമ്മൂട്ടി എന്നാണ് അനൂപ് മേനോന്‍ പറയുന്നത്. ”ഇപ്പോഴാണ് റോഷാക്ക് കണ്ടത്. പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച അഭിനേതാവാണ് നിങ്ങള്‍. ഇമോഷണന്‍ രംഗങ്ങളുടെ ഇടയ്ക്ക് നല്‍കുന്ന ആ പോസ്, തികച്ചും സാധാരണമായ ക്ലോസ് അപ്പ് ഷോട്ടുകളെ അതിശയിപ്പിക്കുന്നതാക്കി തീര്‍ക്കുന്ന ആ നോട്ടങ്ങള്‍, മോഡുലേഷനിലെ കയ്യൊപ്പുകള്‍, പലതും ഒളിപ്പിക്കുന്ന അടക്കിപ്പിടിച്ച ചിരി..”

”സ്വന്തം കരവിരുതിന്റെ മേലുള്ള സമ്പൂര്‍ണ്ണ രാജവാഴ്ചയും. കെട്ട്യോളാണെന്റെ മാലാഖ എന്ന മികച്ച ചിത്രത്തിന് ശേഷം ലോകോത്തര നിലാവാരമുള്ള സിനിമ ഒരുക്കിയ നിസാം ബഷീറിനും ഒരുപാട് അഭിനന്ദനങ്ങള്‍” എന്നാണ് അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 7ന് ആണ് റോഷാക്ക് തിയേറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ എത്തിയ ഏറെ വ്യത്യസ്തമായ സിനിമകളില്‍ ഒന്നാണ് റോഷാക്ക്. ഷറഫുദ്ദീന്‍, ജഗദീഷ്, ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ജോര്‍ജ് എബ്രഹാം, പ്രിയംവദ കൃഷ്ണന്‍, ഇറ നൂര്‍, റിയാസ് നല്‍മകല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!