രചന നാരായണന്‍കുട്ടി ഇനി പ്രഫസര്‍..; വെളിപ്പെടുത്തി മമ്മൂട്ടി

നടി രചന നായരാണന്‍കുട്ടി ഇനി പ്രഫസര്‍ ആണെന്ന് മമ്മൂട്ടി. താരസംഘടനയായ ‘അമ്മ’യുടെ മേല്‍നോട്ടത്തില്‍ നടന്ന അഭിനയ ഇന്റന്‍സീവ് എന്ന നൃത്ത ശില്‍പശാലയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിലാണ് മമ്മൂട്ടി സംസാരിച്ചത്. മമ്മൂട്ടി പറഞ്ഞതിന്റെ സത്യാവസ്ഥ രചന വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

രചന നാരായണന്‍കുട്ടിയെ ഇനി പ്രഫസര്‍ എന്ന് വിളിക്കണം’ എന്നാണ് ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞത്. ”രചനയെ ടീച്ചര്‍ എന്ന് വിളിക്കുന്നതില്‍ തെറ്റൊന്നുമില്ല. രചന ഡാന്‍സ് ടീച്ചറാണ്. സാധാരണ ടീച്ചര്‍ ഒന്നുമല്ല, ഡാന്‍സില്‍ പോസ്റ്റ്ഗ്രാജുവേഷന്‍ പാസ് ആയ ആളാണ്. ടീച്ചര്‍ എന്നല്ല പ്രഫസര്‍ എന്നു വിളിച്ചോ.”

”ഇത് ഞാന്‍ എങ്ങനെ അറിഞ്ഞു എന്നായിരിക്കും ഇപ്പോള്‍ ആലോചിക്കുന്നത് അല്ലേ?” എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇതിന് മറുപടി ആയാണ് രചന സംസാരിച്ചത്. ”മമ്മൂക്ക ഇത് പറഞ്ഞപ്പോഴാണ് ഞാന്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയെന്ന് ഓര്‍ത്തത്. ഞാന്‍ ഒരു ഇംഗ്ലിഷ് ടീച്ചര്‍ ആയിട്ടും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബെംഗളൂരില്‍ ഒരു യൂണിവേഴ്‌സിറ്റിയില്‍ ഡാന്‍സില്‍ പ്രഫസര്‍ ആയി ജോയിന്‍ ചെയ്തു.”

”മമ്മൂക്ക ഇത് എങ്ങനെ അറിഞ്ഞു എന്നാണ് ഞാന്‍ ആലോചിക്കുന്നത്. മമ്മൂക്ക വരും എന്നത് ഒരു സര്‍പ്രൈസ് ആയിരുന്നു. അത് കേട്ടപ്പോള്‍ തന്നെ നമ്മുടെ വര്‍ക്ഷോപ്പിന്റെ ലക്ഷ്യം അതിന്റെ പൂര്‍ണതയില്‍ എത്തിയത് പോലെ തോന്നി. ചില വ്യക്തികളുടെ സാന്നിധ്യം നമ്മെ പ്രചോദിപ്പിക്കും. ഒരു ആക്ടര്‍ എന്ന നിലയില്‍ മമ്മൂക്ക നമുക്ക് ഒരു അദ്ഭുതമാണ്.”

”ഓരോ ദിവസവും അദ്ദേഹം കൂടുതല്‍ കൂടുതല്‍ പഠിക്കുകയും അദ്ദേഹം എന്താണെന്ന് നമ്മെ സ്‌ക്രീനിലും പുറത്തും കാണിച്ചു തരുന്നുണ്ട്. എനിക്ക് പലപ്പോഴും മറക്കാന്‍ പറ്റാത്ത കുറെ കാര്യങ്ങള്‍ മമ്മൂക്ക പലപ്പോഴായി പറഞ്ഞു തന്നിട്ടുണ്ട്. മമ്മൂക്ക ചിലപ്പോള്‍ അത് ഓര്‍ക്കുന്നുണ്ടാകില്ല.”
”ഈ പഠനം മാത്രമല്ല ജീവിതത്തിലും നമ്മള്‍ പല കാര്യങ്ങളും പഠിക്കും എന്ന് മമ്മൂക്ക കുറച്ച് മുമ്പ് പറഞ്ഞിരുന്നു. എനിക്കും അതുപോലെ ഒരു ഉപദേശം കിട്ടിയിട്ടുണ്ട്. അത് ഞാന്‍ നിധിപോലെ കൊണ്ടു നടക്കുകയാണ്. ചില കാര്യങ്ങള്‍ നമ്മള്‍ നേരിടുമ്പോള്‍ അതൊരു പഠനമായി എടുക്കാന്‍ എനിക്ക് അതുകൊണ്ട് കഴിയാറുണ്ട്” എന്നാണ് രചന പറഞ്ഞത്.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍