എല്ലാം കേട്ടുകൊണ്ട് ഒരു പോക്കും,പോകുന്ന പോക്കിൽ തിരിച്ചൊരു കൂവലും ; വൈറലായി മമ്മൂക്കയുടെ വീഡിയോ

മമ്മൂക്കയുടെ സാന്നിധ്യം ചുറ്റുമുള്ളവരുടെ സന്തോഷത്തിന് കാരണമാകുന്ന പല വീഡിയോസും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പുതിയൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടാർബോയുടെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണിത്. രാത്രിയിൽ ഷൂട്ടിംഗ് കഴിഞ്ഞ് കാരവാനിലേക്ക് കയറാൻ പോകുന്ന മമ്മൂട്ടിയുടെ ആരാധകരോടുള്ള പ്രതികരണമാണ് വിഡിയോയിൽ.

‘അല്ലേലും ആൾക്കൂട്ടത്തിന് ആഘോഷിക്കാൻ മൂപ്പര് ഇങ്ങനെ വെറുതെ ഒന്ന് നടന്നാൽ മതി, പോരാത്തതിന് ക്ലൈമാക്സ്‌ കളറാക്കി ഒരു നമ്പരും’ എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.


മമ്മൂട്ടി നടന്നു വരുമ്പോൾ തന്നെ കൂട്ടം കൂടി നിൽക്കുന്ന ആരാധകരുടെ ശബ്ദം കേൾക്കാം. മമ്മൂക്ക എന്ന് ആർത്ത് വിളിക്കുന്നതും മമ്മൂട്ടി കൈ വീശുന്നതും വിഡിയോയിൽ കാണാം. കാരവനിൽ കയറുന്നതിനിടെ തിരിഞ്ഞ് ആരാധകർക്ക് തിരിച്ചൊരു കൂവലും കൂകിയിട്ടാണ് അദ്ദേഹം അകത്തേക്ക് കയറുന്നത്.

പ്രതീക്ഷിക്കാതെ ലഭിച്ച പ്രതികരണത്തിൽ ഞെട്ടി ആർത്തുല്ലസിക്കുന്ന ആരാധകരുടെ ശബ്ദമാണ് പിന്നീട് വിഡിയോയിൽ കേൾക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം