ആള് ചില്ലറ വക്കീൽ ആയിരുന്നില്ല, ചെറിയ കേസിന് വരെ ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട്, ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആകുമായിരുന്നു : മല്ലിക സുകുമാരൻ

സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ മമ്മൂട്ടി ഇപ്പോൾ ആരാകുമായിരുന്നു എന്ന് നടി മല്ലിക സുകുമാരൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടി സിനിമയിൽ എത്തിയില്ലായിരുന്നുവെങ്കിൽ ഇപ്പോൾ സുപ്രീംകോടതി ജസ്റ്റിസ് ആകുമായിരുന്നു എന്നാണ് മല്ലിക പറയുന്നത്. മമ്മൂട്ടി ചില്ലറ വക്കീൽ ആയിരുന്നില്ല എന്നാണ് നടി പറയുന്നത്.

‘മമ്മൂക്ക ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്നേനെ. മഞ്ചേരിയിൽ തുടങ്ങിയെങ്കിലും ആള് ചില്ലറപ്പെട്ട വക്കീലൊന്നും ആയിരുന്നില്ല. മമ്മൂട്ടിയെ പേടിയുള്ളവരൊക്കെയുണ്ട്. ചെറിയ ചെറിയ കേസിന് വരെ ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് നമ്മുടെ സൂപ്പർ സ്റ്റാർ‌. അയാളോടുള്ള വിരോധം കൊണ്ടല്ല. കറക്ടായ രീതിയിൽ വാദിക്കും. തെറ്റ് ആരുടെ വശത്താണെന്ന് വാദിച്ചെടുക്കും. ശിക്ഷയും കിട്ടും’ മല്ലിക സുകുമാരൻ പറഞ്ഞു.

എറണാകുളം ലോ കോളജിൽ നിന്ന് വക്കീൽ പഠനം പൂർത്തിയാക്കിയ മമ്മൂട്ടി രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തിട്ടുണ്ട്. അതേസമയം,  രാഹുൽ സദാശിവന്റെ സംവിധാനത്തിലൊരുങ്ങിയ ഭ്രമയു​ഗം ആണ് താരത്തിന്റേതായി പുറത്തുവന്ന അവസാന ചിത്രം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ