മമ്മുട്ടിയുടെ പുതിയ 'മാസ്റ്റര്‍പീസ്' സിനിമയല്ല; ഇതാണ്

മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ പുതിയ ചിത്രമായ മാസ്റ്റര്‍പീസ് ക്രിസ്മസിനാണ് റിലീസ്. സൂപ്പര്‍ ഗെറ്റപ്പില്‍ എത്തുന്ന മമ്മുട്ടി ചിത്രം ഇത്തവണ ബോക്‌സോഫീസില്‍ തകര്‍ത്താടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, മാസ്റ്റര്‍പീസ് ചിത്രം ഇറങ്ങുന്നതിന് മുമ്പ് മമ്മുട്ടിയുടെ മറ്റൊരു കാര്യം കേരള വിപണിയിലെ മാസ്റ്റര്‍ പീസായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മുട്ടിയുടെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിനിന്നുമുള്ള അരിയാണ് വിപണിയില്‍ മാസ്റ്റര്‍പീസ്. കുമരകത്തുള്ള 20 ഏക്കര്‍ പാടശേഖരത്തിലുണ്ടായ അരിയാണ് കഴിഞ്ഞ ദിവസം വിപണിയിലെത്തിയത്. വിപണിയിലെത്തിയത് മുതല്‍ മമ്മുട്ടിയുടെ അരി വാങ്ങാന്‍ ആവശ്യക്കാരേറെയാണെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more

വില്‍പ്പന ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ ഒരു കിന്റലോളമുണ്ടായിരുന്ന അരിയില്‍ കാല്‍ കിന്റലോളം വില്‍പ്പന നടന്നു. മമ്മുട്ടിയുടെ പാടത്ത് വിളഞ്ഞ അരിയായതാണെങ്കിലും വിലയില്‍ കുറവൊന്നുമില്ല. 90 രൂപയാണ് ഒരു കിലോഗ്രാം അരിക്കു വില.