ആസിഫിന് നല്ല ടെന്‍ഷന്‍, ഫീലിംഗ്‌സ് കണ്ണിലോട്ട് വരുന്നില്ല, റിലീസ് കഴിഞ്ഞ ശേഷമാണ് എന്നോട് ക്രഷ് ഉണ്ടായിരുന്നെന്ന് ആസിഫ് പറയുന്നത്: മംമ്ത

കഥ തുടരുന്നു എന്ന ചിത്രത്തില്‍ തന്റെ അടുത്തുനിന്നുള്ള ഷോട്ടുകളില്‍ ആസിഫ് അലി വളരെ നെര്‍വസായിരുന്നുവെന്നും സിനിമ ഹിറ്റായതിനു ശേഷമാണ് തന്നോട് ആസിഫിന് ക്രഷ് ഉണ്ടായിരുന്ന വിവരം തന്‍ അറിഞ്ഞതെന്നും നടി മംമ്ത മോഹന്‍ദാസ്.

റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവേയാണ് ആസിഫലിക്കൊപ്പമെത്തുന്ന മഹേഷും മാരുതിയും എന്ന സിനിമയെക്കുറിച്ച് മംമ്ത മനസ്സുതുറക്കുന്നത്. ആസിഫും ഞാനും അയല്‍ക്കാരാണ്.

കഥ തുടരുന്നു എന്റെ സിനിമയായിരുന്നു. അതിനകത്ത് ആസിഫ് വന്ന് മനോഹരമായ ഗാനരംഗം ചെയ്തു. . ആസിഫിന് നല്ല ടെന്‍ഷനുണ്ടായിരുന്നു. പാട്ട് സീന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടായിരുന്നു. അഭിനയം ഓക്കെ. ബൃന്ദ മാസ്റ്റര്‍ ഒരു സ്വീറ്റ് ഹാര്‍ട്ടാണ്. കലാ മാസ്റ്ററായിരുന്നെങ്കില്‍ ടോര്‍ച്ചര്‍ അനുഭവിച്ചേനെയെന്ന് ഞാനന്ന് ആസിഫിനോട് പറഞ്ഞു. ബൃന്ദ മാസ്റ്റര്‍ യൂസ് യുവര്‍ ഐസ് എന്ന് പറയുന്നുണ്ടായിരുന്നു. ആസിഫിന് ഉള്ളില്‍ ഫീലിംഗ്‌സുണ്ടെന്ന് അറിയാം. പക്ഷെ കണ്ണിലോട്ട് വരുന്നില്ല. അടുത്ത് നിന്നുള്ള ഷോട്ടുണ്ടായിരുന്നു. അന്ന് ആള്‍ വളരെ നെര്‍വസായിരുന്നു. മംമ്ത പറഞ്ഞു.

Read more

ആ സിനിമ റിലീസായി പാട്ട് ഹിറ്റായ ശേഷമാണ് എന്നോട് ക്രഷുണ്ടായിരുന്നെന്ന് ആസിഫ് ഏതൊയൊരു അഭിമുഖത്തില്‍ പറഞ്ഞത്. ഈയടുത്താണ് ആരോ അതെനിക്ക് ഷെയര്‍ ചെയ്തത്. സോ ക്യൂട്ട് എന്നായിരുന്നു എന്റെ പ്രതികരണം. അത് ഓര്‍മ്മിക്കാനുള്ള നല്ല നിമിഷമായിരുന്നു. മംമ്ത കൂട്ടിച്ചേര്‍ത്തു.