യു.എസിലെ സ്പീഡില്‍ കൊച്ചിയില്‍ വണ്ടി ഓടിക്കാനാവില്ല, ചുറ്റും വണ്ടി ഓടിക്കുന്നവരെയാണ് എനിക്ക് പേടി: മംമ്ത മോഹന്‍ദാസ്

കൊച്ചിയില്‍ വണ്ടി ഓടിക്കുമ്പോള്‍ തനിക്ക് പേടിയാണെന്ന് മംമ്ത മോഹന്‍ദാസ്. തന്റെ ചുറ്റിനും വണ്ടി ഓടിക്കുന്നവരെ കുറിച്ചാണ് തനിക്ക് പേടി. അതിന്റെ കാരണവും താരം വ്യക്തമാക്കുന്നുണ്ട്. മംമ്തയുടെ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത സംസാരിച്ചത്.

”ഗള്‍ഫിലെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആ നാട്ടിലെ കുട്ടികള്‍ വലിയ കാറുകളില്‍ വന്നിറങ്ങുന്നത് ആരാധനയോടെ നോക്കി നില്‍ക്കും. അന്നു മാത്രമല്ല എന്നും സ്‌പോര്‍ട്‌സ് കാറുകളോടാണ് ഇഷ്ടം. കോളജില്‍ പഠിക്കുമ്പോള്‍ ബൈക്ക് റേസിനും പോയിട്ടുണ്ട്.”

”യുഎസിലേക്ക് മാറിയ ശേഷമാണ് നല്ല ഡ്രൈവറായത്. ട്രാക്ക് ഡ്രൈവിനു പോകും. പരിശീലനം കിട്ടിയ ശേഷമേ അതില്‍ പങ്കെടുക്കാനാകൂ. കുറച്ചു കഴിയുമ്പോള്‍ കാറുമായി ബന്ധം വരും. എന്നാല്‍ യുഎസിലെ സ്പീഡില്‍ കൊച്ചിയില്‍ ഓടിക്കാനാവില്ല.”

”ഞാന്‍ ഓടിക്കുന്നതിനേക്കാള്‍ എനിക്ക് ചുറ്റും വണ്ടിയോടിക്കുന്നവരെ കുറിച്ചാണ് ശ്രദ്ധ. സെലിബ്രിറ്റിയാണ് ഓടിക്കുന്നതെന്നു കണ്ടാല്‍ പലരും പിന്നാലെ ചേസ് ചെയ്തു വരും. അവര്‍ക്ക് അപകടം പറ്റുമോ എന്നാണ് പേടി” എന്നാണ് മംമ്ത പറയുന്നത്.

അതേസമയം, ‘മഹേഷും മാരുതിയും’ ആണ് മംമ്തയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി നായകനായ ചിത്രം സേതു ആണ് സംവിധാനം ചെയ്തത്. വിറ്റിലിഗോ എന്ന അസുഖത്തെ അതിജീവിച്ച് സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം ഇപ്പോള്‍.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍