ഇരുപത്തിമൂന്നാം വയസില്‍ എന്തുകൊണ്ടാണ് ഞാന്‍ മൂഡി ആയതെന്ന് ആദ്യം അറിയില്ലായിരുന്നു: മംമ്ത മോഹന്‍ദാസ്

രണ്ടുവട്ടം കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന താരമാണ് മംമ്ത മോഹന്‍ദാസ്. തന്റെ വിഷമ കാലഘട്ടത്തെ കുറിച്ച് മംമ്ത എപ്പോഴും തുറന്നു പറയാറുണ്ട്. ക്യാന്‍സര്‍ ചികിത്സാ കാലഘട്ടെ കുറിച്ച് പറയുകയാണ് മംമ്ത ഇപ്പോള്‍. പെട്ടെന്ന് ചികിത്സിയ്ക്കാം എന്നായിരുന്നു ഡോക്ടര്‍മാരുടെ അപ്രോച്ച് എന്നാല്‍ തനിക്ക് ട്രസ്റ്റ് ഇഷ്യൂസ് ഉണ്ടായിരുന്നു എന്നാണ് നടി പറയുന്നത്.

പണ്ട് തൊട്ടേ ട്രസ്റ്റ് ഇഷ്യൂസ് ഉള്ള ആളാണ് താന്‍. പേരുള്ള ഡോക്ടറുടെ അടുത്ത് പോയപ്പോഴൊന്നും താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും തനിക്ക് ഒരുപാട് സമയം തരാന്‍ പറ്റിയിട്ടില്ല. താന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടിയില്ല. പെട്ടെന്ന് ചികിത്സിക്കാം എന്ന രീതിയില്‍ ആയിരുന്നു അപ്രോച്ച്.

അപ്പോള്‍ തന്നെ താന്‍ പറഞ്ഞു, ‘ട്രീറ്റ്‌മെന്റ് അവിടെ നില്‍ക്കട്ടെ, എനിക്ക് ആദ്യം വേണ്ടത് ആദ്യ കീമോ ചെയ്യുന്ന സമയത്ത് എന്റെ ബെഡിനടുത്തുണ്ടാവുന്ന ഡോക്ടറെ ആണ്’ എന്ന്. മംമ്തയുടെ ഹെല്‍ത്ത് എങ്ങനെ ഉണ്ടെന്ന് ഒരുപാട് ആളുകള്‍ ചോദിക്കാറുണ്ട്. താന്‍ സുഖമായിരിക്കുന്നു എന്നല്ല പറയാറ്.

അത് തന്റെ കണ്‍ട്രോളില്‍ ആണ് എന്നാണ്. ശാരീരികം മാത്രമല്ല മാനസിക ആരോഗ്യവും. തന്റെ കുടുംബത്തില്‍ ഏറ്റവും പിന്തുണ നല്‍കിയിരുന്നത് അച്ഛനും അമ്മയുമാണ്. 2009 ല്‍ കാന്‍സര്‍ ബാധിച്ച ശേഷം കാന്‍സറിനൊപ്പം നീണ്ട യാത്ര ഉണ്ടാവുമ്പോള്‍ ദീര്‍ഘ കാലത്തിലുള്ള സൈഡ് എഫക്ടുകള്‍ വരും.

തനിക്ക് രോഗം ബാധിച്ച സമയത്ത് 23 വയസ്സ് ആയിരുന്നു. എന്തു കൊണ്ടാണ് താന്‍ മൂഡി ആയിരിക്കുന്നത് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു. നഴ്‌സുമാര്‍ മാലാഖകള്‍ തന്നെയാണ്. ഡോക്ടര്‍മാരേക്കാളും കൂടുതല്‍ പലപ്പോഴും രോഗികളോടൊപ്പം അവരാണ് ഉണ്ടാവുക എന്നുമാണ് മംമ്ത പറയുന്നത്.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ