ഞാന്‍ ഇരയാണ്, മസാലകള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്.. ആ സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത് എന്നെ പേഴ്‌സണലി ബാധിച്ചിരുന്നു: മംമ്ത

താന്‍ വ്യാജ വാര്‍ത്തകളുടെ ഇരയാണെന്ന് നടി മംമ്ത മോഹന്‍ദാസ്. തന്റെ ഒരു സിനിമയെ നെഗറ്റീവ് പബ്ലിസിറ്റി നല്‍കി പ്രചരിപ്പിച്ചത് വ്യക്തിപരമായി ബാധിച്ചിരുന്നു. തനിക്ക് രോഗം വന്നപ്പോള്‍ തന്റെ കൈയ്യും കാലുമാണെന്ന് പറഞ്ഞ് മസാലകള്‍ ചേര്‍ത്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറയുന്നത്.

കരിയര്‍ തുടങ്ങുമ്പോള്‍ മുതല്‍ തന്നെ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയായിരുന്നു. താന്‍ ചെയ്ത ഒരു ചിത്രത്തെ നെഗറ്റീവായി പബ്ലിസിറ്റി ചെയ്യുകയും അത് പേഴ്‌സണലി ബാധിക്കുകയും ചെയ്തിരുന്നു. പിന്നെ തനിക്ക് സുഖമില്ലാതായപ്പോള്‍ താന്‍ പറഞ്ഞതല്ലാതെ അതിനൊപ്പം കുറച്ചുകൂടി മസാലകള്‍ ചേര്‍ത്ത് വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.

അസുഖത്തെ കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടുന്ന സാഹചര്യം വന്നപ്പോള്‍ അസുഖത്തെ കുറിച്ച് ഏറ്റവും കുറച്ച് കാര്യങ്ങള്‍ മാത്രമാണ് പൊതുജനങ്ങളോട് പറയാന്‍ താല്‍പര്യപ്പെട്ടിരുന്നത്. പക്ഷേ അതിനൊപ്പം കുറേ മസാലകളും ചേര്‍ത്തായിരുന്നു വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

ഓട്ടോ ഇമ്മ്യൂണിന്റെ പ്രശ്‌നം വന്നപ്പോള്‍ തന്റേതെന്ന് പറഞ്ഞ് ഇന്റര്‍നെറ്റില്‍ കൈയുടെയും കാലിന്റെയും ഒരുപാട് ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. പക്ഷേ അതൊന്നും തന്റേതായിരുന്നില്ല. തന്റെ കൈയും എന്റെ കാലും എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

ഇത് കാണുന്ന ജനങ്ങള്‍ വിചാരിക്കുന്നത് അയ്യോ ഇങ്ങനെ ആയോ എന്നൊക്കെയാണ്. ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നതിന് പിന്നാലെ കുറേ ആള്‍ക്കാര്‍ കുറേ സിമ്പതി മെസ്സേജുകള്‍ അയക്കാന്‍ തുടങ്ങി. എന്നാല്‍ തനിക്ക് അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് മംമ്ത പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം