ഇതാണ് എന്റെ യഥാര്‍ത്ഥ അവസ്ഥ..; ലോക വിറ്റിലിഗോ ദിനത്തില്‍ പോസ്റ്റിവിറ്റി നിറച്ച് മംമ്ത, ചര്‍ച്ചയാകുന്നു

ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ ശരീരത്തിലെ രോഗാവസ്ഥ തുറന്നു കാട്ടി മംമ്ത മോഹന്‍ദാസ്. കീഴടക്കുക, ശക്തമാകുക, പോസിറ്റീവ്, ഓട്ടോഇമ്യൂണ്‍, സ്വയം സ്‌നേഹിക്കുക എന്നീ ഹാഷ്ടാഗുകളോടെയാണ് തന്റെ ചിത്രം നടി പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഓട്ടോ ഇമ്യൂണ്‍ അസുഖമായ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗം മംമ്തയ്ക്ക് ബാധിച്ചത്.

താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. രണ്ട് തവണ കാന്‍സറിനെ അതിജീവിച്ച മംമ്തയുടെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്. അതിനാല്‍ തന്നെ താന്‍ പുതിയൊരു രോഗവുമായി പോരാട്ടത്തിലാണെന്ന് പറയാന്‍ മംമ്ത മടിച്ചില്ല.

തന്റെ തൊലിപ്പുറത്തെ യഥാര്‍ഥ അവസ്ഥ യാതൊരു മറയും കൂടാതെ പങ്കുവച്ചിരിക്കുകയാണ് നടി ഇപ്പോള്‍. ‘വാനില ആകാശത്തെ തൊടാന്‍ വളരുന്ന ചോക്ലേറ്റ്’ എന്നാണ് വിറ്റിലിഗോ ബാധിച്ച തന്റെ ചിത്രം പങ്കുവച്ച് മംമ്ത കുറിച്ചത്. വിറ്റിലിഗോയിലൂടെ കടന്നു പോവുന്നവര്‍ക്ക് പോസിറ്റിവിറ്റി നല്‍കുന്ന ഈ കുറിപ്പിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍.

ഇതുമൂലം പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വരും. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്റെ കുറവു മൂലം ഇവ ബാധിക്കാം.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍