സെർവിക്കൽ ക്യാൻസറിനെ തുടർന്ന് മരണപ്പെട്ടു എന്ന പേരിൽ നടിയും മോഡലുമായ പൂനം പാണ്ഡെ നടത്തിയ നാടകത്തിനെതിരെ നിരവധി വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയർന്നുവരുന്നത്.
പൂനം പാണ്ഡെയുടെ ഈ പ്രവൃത്തി ക്യാൻസർ എന്ന മഹാരോഗത്തെ നേരിട്ടുകൊണ്ടിരിക്കുന്നവരെയും അതുമൂലം മരണപ്പെട്ടവരെയും അപമാനിക്കുന്ന തരത്തിലുള്ളതാണ് എന്നാണ് ഉയർന്നുവരുന്ന വിമർശനം.
ഇപ്പോഴിതാ പൂനം പാണ്ഡെക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മംമ്ത മോഹൻദാസ്. ഇരുപത്തിനാലാം വയസിൽ മംമ്ത മോഹൻദാസ് ക്യാൻസർ ബാധിതയാവുകയും, ഒരുപാട് വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ അതിനെ തോൽപ്പിച്ച വ്യക്തി കൂടിയാണ്.
കുറച്ച് പേർക്ക് ഈ പോരാട്ടം യഥാർത്ഥമാണെന്നും എന്നാൽ മറ്റ് ചിലർക്ക് ഈ പോരാട്ടം വെറും സ്റ്റണ്ട് ആണെന്നുമാണ് മംമ്ത പറയുന്നത്.
“കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്. മറ്റു ചിലര്‍ക്ക് ഈ പോരാട്ടം വെറും സ്റ്റണ്ടാണ്. ഈ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. നിങ്ങളെ സ്വയം ശ്രദ്ധിക്കണം. എന്നും നിങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണം.
Read more
ഈ സാധനത്തിന് നിങ്ങളെ തോല്‍പ്പിക്കാനാവില്ല. നിങ്ങള്‍ക്ക് ഇത് സാധിക്കും. കൂടുതല്‍ തിളങ്ങൂ. യുദ്ധം ചെയ്യുന്നവരെയും മുന്നില്‍ നിന്ന് പോരാടി ജീവന്‍ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു.” എന്നാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മംമ്ത മോഹൻദാസ് പറയുന്നത്.